വാ​ർ​ഷി​ക സ​മ്മേ​ള​നം ഇ​ന്ന്
Tuesday, August 20, 2019 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റ​ബ​ർ പ്രോ​ഡ്യൂ​സേ​ഴ്സ് സൊ​സൈ​റ്റി മ​ഞ്ചേ​രി മേ​ഖ​ല ര​ണ്ടാം വാ​ർ​ഷി​ക​സ​മ്മേ​ള​നം ഇ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ മ​ന​ഴി ബ​സ് സ്റ്റാ​ൻ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എം.​സ​ക്കീ​ർ ഹു​സൈ​ൻ, എ​ൻ​എ​ഫ്ആ​ർ​പി​എ​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ബ്ര​ഹാം വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി.​ബാ​ബു, മ​ഞ്ചേ​രി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് വി.​വി.​ആ​ന്‍റ​ണി, പി.​വി.​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പ്ര​തി​നി​ധി സ​മ്മേ​ള​നം എ​ൻ​എ​ഫ്ആ​ർ​പി​എ​സ് കോ​ട്ട​യം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് വാ​ത​പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഡോ.​കെ.​അ​ബ്ദു​ൽ ഹ​മീ​ദ് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്നു റി​പ്പോ​ർ​ട്ട്, തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.