നി​ല​ന്പൂ​രി​ലെ പു​ന​ര​ധി​വാ​സം ഇ. ​ശ്രീ​ധ​ര​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ക്ക​ണം: ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്
Tuesday, August 20, 2019 12:13 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ പ്ര​ള​യ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ശാ​സ്ത്ര​ജ്ഞ​രു​മ​ട​ങ്ങു​ന്ന വി​ദ​ഗ്ധ സ​മി​തി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രി​ക്ക​ണ​മെ​ന്നു മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും വീ​ടു​ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു ഇ​തു​വ​രെ​യും വീ​ടു​പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​ന്പൂ​രി​ൽ പ്ര​ള​യ പു​ന​ര​ധി​വാ​സ​ത്തി​നു പ്ര​ത്യേ​ക പാ​ക്കേ​ജ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​നു എ​ല്ലാ​വി​ധ പി​ന്തു​ണ​യും കോ​ണ്‍​ഗ്ര​സ് ന​ൽ​കു​മെ​ന്നും ആ​ര്യാ​ട​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക്യാ​ന്പു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്നു എ​ങ്ങോ​ട്ടു പോ​ക​ണ​മെ​ന്ന​റി​യാ​ത്ത ഭ​വ​ന​ര​ഹി​ത​ർ​ക്കു സ​ർ​ക്കാ​ർ താ​ത്കാ​ലി​ക താ​മ​സ സൗ​ക​ര്യം ന​ൽ​ക​ണം.
ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കു​മാ​യി ക​ടം എ​ഴു​തി​ത്ത​ള്ള​ൽ, മൊ​റോ​ട്ടോ​റി​യം എ​ന്നീ പ​രി​ഹാ​ര​ങ്ങ​ളും സ​ർ​ക്കാ​ർ ന​ട​പ്പാ​ക്ക​ണം. പ​രി​മി​തി​ക​ളു​ണ്ടെ​ങ്കി​ലും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നു ശ്ര​മി​ക്ക​ണം. ഒ​രു മാ​സ​ത്തെ സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​ക​ണം. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ദ​ഗ്ധ​സ​മി​തി​യു​ടെ പ​ഠ​ന​ത്തി​നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ക​ണം. വീ​ടു​ക​ളും പാ​ല​ങ്ങ​ളും റോ​ഡു​ക​ളും നി​ർ​മി​ക്കു​ന്ന​ത​ട​ക്കം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കേ​ണ്ട​തു​ണ്ട്. വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു പു​തി​യ വീ​ടു​ണ്ടാ​ക്കു​ന്ന​തു​വ​രെ വാ​ട​ക വീ​ടു​ക​ൾ സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ക്ക​ണം. ക​ഴി​ഞ്ഞ വ​ർ​ഷം മ​തി​ൽ​മൂ​ല കോ​ള​നി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും ഇ​തു​വ​രെ​യും വീ​ടു ന​ൽ​കാ​ൻ പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ലെന്നും ആ​ര്യാ​ട​ൻ പ​റ​ഞ്ഞു.