നിലന്പൂരിലേക്ക് കു​ടി​വെ​ള്ളം ന​ൽ​കി
Wednesday, August 21, 2019 12:26 AM IST
മ​ല​പ്പു​റം: പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​ണ്ട നി​ല​ന്പൂ​രി​ന് കൈത്താ​ങ്ങേ​കാ​ൻ മ​ല​പ്പു​റം പ്ര​സ് ക്ല​ബ്ബി​നൊ​പ്പം ഹെ​ന കു​ടി​വെ​ള്ള​ക്ക​ന്പ​നി​ കൈ​കോ​ർ​ത്തു. ദുരിതബാധിതപ്രദേശത്തേക്കു വേണ്ട ​കു​ടി​വെ​ള്ള​മാ​ണ് ത​മി​ഴ്നാ​ട് മേ​ട്ടു​പ്പാ​ള​യം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്. മ​ല​പ്പു​റം പ്ര​സ് ക്ല​ബ്ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആദ്യഘട്ടമായ പ​തി​നാ​യി​രം ലി​റ്റ​ർ കു​ടി​വെ​ള്ള ബോ​ട്ടി​ലു​ക​ൾ ക​ന്പ​നി അ​ധി​കൃ​ത​ർ കൈ​മാ​റി​. കന്പനി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​മാ​രാ​യ നീ​ല​ഗി​രി എ​രു​മാ​ട് മു​ക​ളേ​ൽ മു​ഹ​മ്മ​ദ്, അ​ബ്ദു​ല്ല മു​ല്ല​പ്പ​ള്ളി എ​ന്നി​വ​രു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ​ല​ത്തീ​ഫ് മു​ല്ല​പ്പ​ള്ളി, പ്ര​സ് ക്ല​ബ്ബ് സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ളി​ന് കു​ടി​വെ​ള്ളം കൈ​മാ​റി.
മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് കോ​ല​ക്ക​ണ്ണി, ആ​ഷി​ഖ്, പ​ത്ര പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മി​തി​യം​ഗം സ​മീ​ർ ക​ല്ലാ​യി, ജി​ല്ലാ ട്ര​ഷ​റ​ർ എ​സ്. മ​ഹേ​ഷ്കു​മാ​ർ എന്നിവർ പ​ങ്കെ​ടു​ത്തു. മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണ് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്ത​ത്.