നാടുകാണിക്കു കൈത്താങ്ങായി പൂ​ക്കോ​ട്ടും​പാ​ടം ട്രോ​മാ കെ​യ​ർ
Wednesday, August 21, 2019 12:26 AM IST
പൂ​ക്കോ​ട്ടും​പാ​ടം: മ​ഴ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന താ​ഴെ നാ​ടു​കാ​ണി നി​വാ​സി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യാ​ണ് റി​ട്ട​യേ​ർ​ഡ് എ​സ്ഐ ജോ​ർ​ജ് ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ക്കോ​ട്ടും​പാ​ടം ട്രോ​മാ കെ​യ​ർ അം​ഗ​ങ്ങ​ൾ എ​ത്തി​യ​ത്. ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​രിലേറെയും മ​ല​യാ​ളി​ക​ളാ​ണ്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ അ​ല്ലാ​ത്ത ഭൂ​രി​പ​ക്ഷം പേ​രും വ​ഴി​ക്ക​ട​വ്, നി​ല​ന്പു​ർ ഭാ​ഗ​ങ്ങ​ളി​ൽ ആ​ണ് ജോ​ലി​ക്കാ​യി എ​ത്തു​ന്ന​ത്. ക​ന​ത്ത മ​ഴ​മൂ​ലം ദു​രി​ത​ത്തി​ലാ​യ ഇ​വ​ർ നാ​ടു​കാ​ണി ചു​രം ത​ക​ർ​ന്ന​ത് മൂ​ലം ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.
ഇ​ത് മ​ന​സി​ലാ​ക്കി​യാ​ണ് ട്രോ​മാ​കെ​യ​ർ അം​ഗ​ങ്ങ​ൾ താ​മ​ര​ശേ​രി ചു​രം ക​യ​റി നാ​ടു​കാ​ണി​യി​ൽ എ​ത്തി​യ​ത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വ​സ്ത്ര​വും ക​രു​തി​യി​രു​ന്നു. ജോ​ർ​ജ് ചെ​റി​യാ​നെ കൂ​ടാ​തെ സൈ​ജ​ൻ, ഷ​നി​ൽ കു​മാ​ർ, വി​നോ​ദ്, ദി​ലീ​പ്, സ​ന്തോ​ഷ്, റ​ഫീ​ഖ് എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. 205 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സ​ഹാ​യം കൈ​മാ​റി​യ​ത്.