43698 വീ​ടു​ക​ൾ ശു​ചീ​ക​രി​ച്ചു
Wednesday, August 21, 2019 12:26 AM IST
മ​ല​പ്പു​റം: പ്ര​ള​യ​ക്കെ​ടു​തി​യെ തു​ട​ർ​ന്നു ജി​ല്ല​യി​ൽ വൃ​ത്തി​യാ​ക്കി​യ​ത് വെ​ള്ളം ക​യ​റി​യ 43698 വീ​ടു​ക​ൾ. 36599 കി​ണ​റു​ക​ൾ ക്ലോ​റി​നേ​ഷ​ൻ ചെ​യ്ത് ശു​ചീ​ക​രി​ച്ചു. ശു​ചി​ത്വ​മി​ഷ​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ, എ​ൻ​എ​സ്എ​സ്-​എ​ൻ​സി​സി വോ​ള​ണ്ടി​യ​ർ​മാ​ർ, ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ, ജീ​വ​ന​ക്കാ​ർ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് ശു​ചീ​ക​രി​ച്ച​ത്. ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം 10813 വീ​ടു​ക​ളെ​യും 7491 കി​ണ​റു​ക​ളെ​യു​മാ​ണ് പ്ര​ള​യം ബാ​ധി​ച്ച​ത്. ഇ​തി​ൽ 8568 വീ​ടു​ക​ളും 5771 കി​ണ​റു​ക​ളും ക​ഴി​ഞ്ഞ ദി​വ​സം വ​രെ​ ശു​ചീ​ക​രി​ച്ചു.
വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​പ്പെ​ട്ട 75 പൊ​തു​കെ​ട്ടി​ട​ങ്ങ​ളി​ൽ 58 എ​ണ്ണ​മാ​ണ് ശു​ചീ​ക​രി​ച്ച​ത്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ 35420 വീ​ടു​ക​ളെ​യാ​ണ് പ്ര​ള​യം ബാ​ധി​ച്ച​ത്. ഇ​തി​ൽ 35130 വീ​ടു​ക​ളും ശു​ചി​ത്വ​മി​ഷ​ൻ സ്ക്വാ​ഡു​ക​ളു​ടെ​യും മ​റ്റു​ള്ള​വ​രു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തി​ൽ ശു​ചീ​ക​രി​ച്ചു. ബാ​ക്കി​യി​ട​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. പ്ര​ള​യ​സ​മ​യ​ത്തും അ​തി​നു ശേ​ഷ​വും ശു​ചി​ത്വ​മി​ഷ​നി​ലെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ലെ​യും അ​ധി​കൃ​ത​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്കി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ല​യി​ലെ ക്യാ​ന്പു​ക​ളി​ലാ​യി 10 ബ​യോ ടോ​യ്‌ലറ്റ് യൂ​ണി​റ്റും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ 761 വാ​ർ​ഡു​ക​ളെ​യാ​ണ് പ്ര​ള​യം ബാ​ധി​ച്ച​ത്. 94 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 559 പ്ര​ദേ​ശ​ങ്ങ​ളെ​യും 12 ന​ഗ​ര​സ​ഭ​ക​ളി​ലെ 202 വാ​ർ​ഡു​ക​ളെ​യു​മാ​ണ് പ്ര​ള​യം ബാ​ധി​ച്ച​ത്. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ 10813 വീ​ടു​ക​ളെ​യും 75 പൊ​തു​കെ​ട്ടി​ട​ങ്ങ​ളെ​യും 7491 കി​ണ​റു​ക​ളെ​യു​മാ​ണ് മ​ഴ​ക്കെ​ടു​തി നേ​രി​ട്ട് ബാ​ധി​ച്ച​ത്. അ​തേ​സ​മ​യം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ 35420 വീ​ടു​ക​ളി​ൽ പ്ര​ള​യ​ക്കെ​ടു​തി​യു​ണ്ടാ​യി. ഇ​വി​ട​ങ്ങ​ളി​ലെ 210 പൊ​തു​കെ​ട്ടി​ട​ങ്ങ​ളെ പ്ര​ള​യം ബാ​ധി​ച്ച​ു. 35792 കി​ണ​റു​ക​ൾ മ​ലി​നമായി. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ നി​ന്നു 5120 കി​ലോ ജൈ​വ​മാ​ലി​ന്യ​മാ​ണ് ശേ​ഖ​രി​ച്ച​ത്. 12974 കി​ലോ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ നി​ന്നു ശേ​ഖ​രി​ച്ചു. ജി​ല്ല​യി​ലെ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു പ്ര​ള​യ​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ 905 കി​ലോ ജൈ​വ​മാ​ലി​ന്യ​ങ്ങ​ളും 87315 കി​ലോ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ച​ത്ത​ടി​ഞ്ഞ 27 വ​ലി​യ മൃ​ഗ​ങ്ങ​ളെ​യും 599 ചെ​റി​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും വി​വി​ധ ഇ​ന​ത്തി​ൽ​പ്പെ​ട്ട 31964 പ​ക്ഷി​ക​ളെ​യും ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ആ​കെ 32590 പ​ക്ഷി​ക​ൾ​ക്കാ​ണ് ജീ​വ​ഹാ​നി സം​ഭ​വി​ച്ച​ത്.