സി​മ​ന്‍റ്് മി​ക്സ​ർ യൂ​ണി​റ്റി​നെ​തിരേ പ്ര​തി​ഷേ​ധ​മിരന്പി
Wednesday, August 21, 2019 12:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​താ​യ്ക്ക​ര മ​ന​പ്പ​ടി​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ സി​മ​ന്‍റ് മി​ക്സ​ർ യൂ​ണി​റ്റി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി ജ​ന​കീ​യ സ​മ​ര​സ​മി​തി. പ്ലാ​ന്‍റ് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ശ്യ​പ്പെ​ട്ടു ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ന്നി​ൽ ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കോ​ണ്‍​ക്രീ​റ്റ് മി​ക്സി​ംഗ് യൂ​ണി​റ്റ് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം.
സാമൂഹിക പ്ര​വ​ർ​ത്ത​ക​ൻ പി.​എ. പൗ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​കൃ​തി​യെ ചൂ​ഷ​ണം ചെ​യ്ത് ജ​ന​ങ്ങ​ൾ​ക്കു ദു​രി​ത​മു​ണ്ടാ​ക്കു​ന്ന ന​ട​പ​ടി​യി​ൽ നി​ന്നു അ​ധി​കൃതർ പി​ന്തി​രി​യ​ണ​മെ​ന്നു അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ വി.​ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​എം സ​ക്കീ​ർ ഹു​സൈ​ൻ, താ​മ​ര​ത്ത് ഉ​സ്മാ​ൻ, പി.​എ​സ് രാ​ധാ​കൃ​ഷ്ണ​ൻ, പ​ച്ചീ​രി ഫാ​റൂ​ഖ്, ഗ​ണേ​ശ​ൻ, ര​മേ​ശ് കോ​ട്ട​യ​പ്പു​റ​ത്ത്, എ.​ആ​ർ ച​ന്ദ്ര​ൻ, പി.​ടി.​അ​ബൂ​ബ​ക്ക​ർ, യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ എന്നിവർ പ്രസംഗിച്ചു. വേ​ലാ​യു​ധ​ൻ​ നാ​യ​ർ, ടി.​പി വേ​ണു, എം. ​വി​നോ​ദ്, എ​സ്. രാ​ജേ​ന്ദ്ര​ൻ, ഷി​ബി​ൻ, സി. ​വാ​സു, എം.​പി മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​ർ​ഷ​ങ്ങ​ളാ​യി ചെ​ങ്ക​ൽ ഖ​ന​നം ചെ​യ്ത ആ​ഴ​മേ​റി​യ ഭാ​ഗ​ത്തു മ​ണ്ണി​ട്ടു നി​ക​ത്തി​യ ദു​ർ​ബ​ല​മാ​യ സ്ഥ​ല​ത്താ​ണ് കൂ​റ്റ​ൻ മി​ക്സ​ർ യൂ​ണി​റ്റ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വ​ൻ ഗ​ർ​ത്ത​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ലാ​ണ് പ്ര​ദേ​ശ​ം. പ​രി​സ​ര​വാ​സി​കളുടെ ആ​ശ​ങ്ക​ക​ൾ പ​രി​ഗ​ണി​ക്കാ​തെ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി യൂ​ണി​റ്റി​നു ന​ഗ​ര​സ​ഭ അ​നു​മ​തി ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​മു​ണ്ട്. ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ നി​ന്നു പി​ന്തി​രി​ഞ്ഞി​ല്ലെ​ങ്കി​ൽ അ​ധി​കൃ​ത​ർ​ക്കെ​തി​രേ പ്ര​ക്ഷോ​ഭം ശക്തമാക്കാ​നാ​ണ് സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​നം. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ തെ​ക്ക​ത്ത് ഉ​സ്മാ​ൻ, ക​ള​ത്തി​ൽ അ​ൻ​വ​ർ, ഹു​സൈ നാ​നാ​സ​ർ, അ​ലീ​ന മ​റി​യം, ജം​നാ​ബി​ൻ​ത്ത്, നി​ഷ സു​ബൈ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.