പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, August 21, 2019 12:28 AM IST
എ​ട​ക്ക​ര: ജി​ല്ല ലോ​യേ​ഴ്സ് ഫോ​റ​ത്തിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​ത്തു​ക​ൽ കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക്യാ​ന്പി​ൽ ക​ഴി​ഞ്ഞ മു​ന്നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ല ജ​ഡ്ജി സു​രേ​ഷ് കു​മാ​ർ പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് പി.​വി.​മ​നാ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ കെ.​സി.​അ​ഷ്റ​ഫ്, കാ​രാ​ട്ട് അ​ബ്ദു​റ​ഹ്മാ​ൻ, ആ​സി​ഫ് ഇ​ഖ്ബാ​ൽ, സി​യാ മു​ർ​ഷി​ദ്, റ​യീ​സ്, മൂ​സ, ആ​ഫി​ൽ, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ റെ​ജി ഫി​ലി​പ്, ഫാ.​ബി​ജി സി.​ചാ​ണ്ടി, എ.​പി.​സാ​ദി​ഖ​ലി, സി.​എ​ച്ച്.​ഇ​ഖ്ബാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹാ​ജി​മാ​ർ സ്വ​രൂ​പി​ച്ച​ത് ര​ണ്ട​ര ല​ക്ഷം രൂ​പ

കൊ​ണ്ടോ​ട്ടി: മൂ​ന്ന് ദി​വ​സം കൊ​ണ്ട് ഹാ​ജി​മാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ​ത് 2,52,322 രൂ​പ.​എ​ട്ട് വി​മാ​ന​ങ്ങ​ളി​ലാ​യി ഇ​ന്ന​ലെ വ​രെ 2397 പേ​രാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഓ​രോ വി​മാ​ന​ത്തിലു​മെ​ത്തു​ന്ന ഹാ​ജി​മാ​ർ ന​ൽ​കു​ന്ന തു​ക സ്വ​രൂ​പി​ച്ചാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​ന്ന​ത്.
സൗ​ദി റി​യാ​ലാ​ണ് കൂ​ടു​ത​ലാ​യും ഹാ​ജി​മാ​ർ ന​ൽ​കു​ന്ന​ത്. ഇ​ന്ന​ലെ ര​ണ്ടു​വി​മാ​ന​ങ്ങ​ളി​ലാ​യി നാ​ലു കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ 604 പേ​ർ മ​ട​ങ്ങി​യെ​ത്തി. ഇ​ന്നും നാ​ളെ​യും ര​ണ്ട് വി​മാ​ന​ങ്ങ​ളാ​ണ് ഹാ​ജി​മാ​രു​മാ​യി മ​ട​ങ്ങി​യെ​ത്തു​ക.​ക​രി​പ്പൂ​രി​ലേ​ക്കു​ള​ള ഹ​ജ്ജ് സ​ർ​വ്വീ​സു​ക​ൾ അ​ടു​ത്ത മാ​സം മൂ​ന്നി​നു സ​മാ​പി​ക്കും