വൈ​ദ്യു​തി കേ​ബി​ൾ ത​ക​ർ​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Wednesday, August 21, 2019 12:28 AM IST
കൊ​ണ്ടോ​ട്ടി:​ക​ന​ത്ത മ​ഴ​യി​ൽ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​ന​വ​ള​ത്തി​ലെ പ​വ​ർ​ഹൗ​സി​ലേ​ക്കു​ള​ള വൈ​ദ്യു​തി കേ​ബി​ൾ ത​ക​ർ​ന്ന​തി​ൽ എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം.​ക​ഴി​ഞ്ഞ വെ​ള​ളി​യാ​ഴ്ച​യാ​ണ് കേ​ബി​ൾ ത​ക​ർ​ന്ന​ത്.​എ​ന്നാ​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി വൈ​ദ്യു​ത വ​കു​പ്പി​ന് ഇ​ത് ന​ന്നാ​ക്ക​നാ​യി​ല്ല.​ഇ​തോ​ടെ ജ​ന​റേ​റ്റ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഒ​രാ​ഴ്ച​യോ​ളം വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്തി​ച്ച​ത്.6,000 ലി​റ്റ​ർ ഡീ​സ​ലാ​ണ് ജ​ന​റേ​റ്റ​റി​ന് ആ​വ​ശ്യ​മാ​യി വ​ന്ന​ത്. ഇ​തോ​ടെ നാ​ല് ല​ക്ഷ​മാ​ണ് ഓ​രോ ദി​വ​സ​വും അ​ധി​ക​ചെ​ല​വ് വ​ന്ന​ത്. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ അ​ഥോ​റി​റ്റി കെഎ​സ്ഇ​ബി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​സ്വീ​ക​രി​ച്ചി​ട്ടി​ല്ല.​പി​ന്നീ​ട് അ​ഥോ​റി​റ്റി ത​ന്നെ താ​ത്കാ​ലി​ക​മാ​യി കേ​ബി​ൾ ഒ​രു​ക്കി​യാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.​താത്കാ​ലി​ക​മാ​യ അ​ഥോ​റി​റ്റി കേ​ബി​ളി​ട്ട് കു​ഴ​ൽ വ​ഴി​യാ​യ​തി​നാ​ൽ പു​റ​ത്ത് കാ​ണു​ന്ന രീ​തി​യി​ലാ​യ​തും ആ​ക്ഷേ​പ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.
എ​യ​ർ​പോ​ർ​ട്ട് അ​ഥോറി​റ്റി​യു​ടെ പ​വ​ർ ഹൗ​സി​ലേ​ക്ക് ഭൂ​മി​ക്ക് അ​ടി​യി​ലെൂ​ട​യാ​യി​രു​ന്നു നേ​ര​ത്തെ ക​ണ​ക്‌ഷൻ ന​ൽ​കി​യി​രു​ന്ന​ത്.​നി​ല​വി​ൽ കേ​ബി​ൾ പൊ​ട്ടി​യ​ത് പ​രി​ശോ​ധി​ക്കാ​നോ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നോ കെ എസ് ഇ​ബി എ​ത്തി​യി​ട്ടി​ല്ലെ​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​രും പ​റ​യു​ന്നു.​പ്ര​ധാ​ന ക​വാ​ട​ത്തി​ൽ നി​ന്നും കു​ഴ​ൽ വ​ഴി​യാ​ണ് നി​ല​വി​ൽ കേ​ബി​ളി​ട്ട​ത്.​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സോ​ളാ​ർ സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ലും വൈ​ദ്യു​തി​യെ​യാ​ണ് ഇ​പ്പോ​ഴും ആ​ശ്ര​യി​ക്കു​ന്ന​ത്.