വാ​ർ​ത്ത വാ​യ​ന മ​ത്സ​രം സംഘടിപ്പിച്ചു
Wednesday, August 21, 2019 12:29 AM IST
താ​ഴെ​ക്കോ​ട്: സോ​ഷ്യ​ൽ സ​യ​ൻ​സ് ക്ല​ബ് അ​സോ​സി​യേ​ഷ​ൻ സംഘടിപ്പിച്ച പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ലാ​ത​ല വാ​ർ​ത്താ വാ​യ​ന മ​ത്സ​രം താ​ഴേ​ക്കോ​ട് പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നടന്നു. 12 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നിന്നുള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ താ​ഴെ​ക്കോ​ട് പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സി. ​ഫാ​ത്തി​മ ഹ​ന്ന ഒ​ന്നാം സ്ഥാ​ന​വും തൂ​ത ഡി​യു​എ​ച്ച്്എ​സ്എ​സി​ലെ വി. ​ന​ന്ദി​ത വി​ജ​യ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി ജി​ല്ലാ​ത​ല​ത്തി​ലേ​ക്കു യോ​ഗ്യ​ത നേ​ടി. പെ​രി​ന്ത​ൽ​മ​ണ്ണ ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പി. ​ആ​ന​ന്ദി​നാ​ണ് മൂ​ന്നാം സ്ഥാ​നം. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഗ​വ​. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ നി​സ്‌ല അ​ബൂ​ബ​ക്ക​ർ ഒ​ന്നാം സ്ഥാ​ന​വും കു​ന്ന​ക്കാ​വ് ഗ​വ​. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​ര്യ ന​ന്ദ ര​ണ്ടാം സ്ഥാ​ന​വും നേ​ടി ജി​ല്ല​ാത​ല​ത്തി​ലേ​ക്കു യോ​ഗ്യ​ത നേ​ടി.
താ​ഴെ​ക്കോ​ട് പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എം. ​ജ്യോ​തി​ക മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ നാ​സ​ർ ഉദ്ഘാടനം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ക്കീ​ർ എ​ന്ന സൈ​നു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ എ​ഇ​ഒ സ്രാ​ജു​ദീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ എ​ൻ. മു​ഹ​മ്മ​ദ് എ​ന്ന മാ​നു ഹാ​ജി, അ​ധ്യാ​പ​ക​രാ​യ സു​ബൈ​ർ, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ഷാ​ജി മു​ഹ​മ്മ​ദ്, പി.​പി ന​വാ​സ്, സി.​ടി ഷ​ഫീ​ഖ്, എ​ൻ.​പി ജ​മീ​ല, എം.​പി ഹ​നീ​ഫ, വി.​എ​സ്. ജ​യ​ല​ത, എ.​കെ റ​ബീ​അ​ത്ത്, സി.​പി അ​ൻ​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ടി.​ആ​ർ ഹ​രി​കു​മാ​ർ സ്വാ​ഗ​ത​വും സോ​ഷ്യ​ൽ സ​യ​ൻ​സ് ക്ല​ബ് ക​ണ്‍​വീ​ന​ർ സി.​ഡി പ്ര​വീ​ണ്‍ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.