പ്രളയത്തിൽപ്പെട്ട നായയ്ക്ക് രക്ഷയായി സുമനസുകൾ
Wednesday, August 21, 2019 12:29 AM IST
പ​ര​പ്പ​ന​ങ്ങാ​ടി: പ്ര​ള​യ​ത്തി​ൽ ഉ​ട​മ കൈ​വി​ട്ട വ​ള​ർ​ത്തു​നാ​യ​യ്ക്ക് തു​ണ​യാ​യി പ​ര​പ്പ​ന​ങ്ങാ​ടി ഉ​ള്ള​ണം നോ​ർ​ത്തി​ലെ സുമനു​സു​ക​ൾ. പ്ര​ള​യ​ത്തി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ഉ​ള്ള​ണ​ത്ത് അ​ഭ​യം പ്രാ​പി​ച്ച വ​ള​ർ​ത്തു​നാ​യ മ​ര​ണ​ത്തോ​ട് മ​ല്ലി​ട്ട് കി​ട​ന്ന​പ്പോ​ഴാ​ണ് ചിലർ തു​ണ​യാ​യി എ​ത്തി​യ​ത്.
പ്രദേശവാസിക​ളാ​യ വാ​ക്ക​യം പ​റ​ന്പ​ത്ത് രാ​ജു, ഉ​മ്മ​ർ, വാ​ക്ക​യി​ൽ കു​ട്ട​ൻ പു​ത്തു​ക്കാ​ട്ടി​ൽ അ​പ്പു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ ഇ​ട​പെ​ട്ട് നാ​യ​യ്ക്ക് പ​ര​പ്പ​ന​ങ്ങാ​ടി മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ. ​ഫ​വാ​സി​ന്‍റ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യാ​യി​രു​ന്നു. പ​നി​ക്കു​ള്ള മ​രു​ന്നും കു​ത്തി​വെ​യ്പ്പും ന​ൽ​കി​യ​തോ​ടെ നായ സു​ഖം പ്രാ​പി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യ​ത്തി​ൽ ച​ങ്ങ​ല​യോ​ടെ ഒ​ഴു​കി എ​ത്തി​യ വ​ള​ർ​ത്തു​നാ​യ ഉ​ള്ള​ണം ത​യ്യി​ല​പ്പ​ടി​യി​ലെ വീ​ട്ടി​ലാ​ണ് ആ​ദ്യമെത്തിയത്. ഇ​വി​ടെ നി​ന്ന് മൃ​ഗ സ്നേ​ഹി​ക​ളാ​യ ഒ​രു പ​റ്റം ചെ​റു​പ്പ​ക്കാ​ർ മു​ണ്ടി​യ​ൻ കാ​വി​ലേ​ക്ക് കൊ​ണ്ടു​പോ​യി പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യും ഭ​ക്ഷ​ണ​വും ന​ൽ​കി​യി​രു​ന്നു.
പി​ന്നീ​ട് ത​യ്യി​ല​പ്പ​ടി​യി​ലേ​ക്ക് ത​ന്നെ തി​രി​ച്ചെ​ത്തി​ച്ച് ഭ​ക്ഷ​ണം ന​ൽ​കി​യെ​ങ്കി​ലും അ​സു​ഖം ഭേ​ദ​മാ​കാ​ത്ത​തി​നാ​ൽ റോ​ഡ​രി​കി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. ഉ​ള്ള​ണം മു​ണ്ടി​യ​ൻ കാ​വ് സ്വ​ദേ​ശി​യാ​യ കെ.​പി.​നൗ​ഷാ​ദ് ഇ​ക്കാ​ര്യം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് മി​ണ്ടാ​പ്രാ​ണി​യു​ടെ ദൈ​ന്യ​ത​യും ന​ല്ല മ​നു​ഷ്യ​രു​ടെ ഇ​ട​പെ​ട​ലും പു​റം ലോ​കം അ​റി​ഞ്ഞ​ത്