ചാ​ലി​യാ​റി​ന്‍റെ ക​ര​ക​ളി​ൽ സം​ര​ക്ഷ​ണഭി​ത്തി നി​ർ​മി​ക്കണമെന്ന്
Thursday, August 22, 2019 12:18 AM IST
അ​രീ​ക്കോ​ട്: പ്ര​ള​യ​ത്തി​ൽ ചാ​ലി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ണ്ടാ​യ ക​ന​ത്ത ന​ഷ്ടം ചൂ​ണ്ടി​ക്കാ​ട്ടി റ​വ​ന്യൂ വ​കു​പ്പ്, ജ​ല​സേ​ച​ന, കൃ​ഷി വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നു പി.​കെ ബ​ഷീ​ർ എം​എ​ൽ​എ. ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന ചാ​ലി​യാ​ർ പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലും മ​ണ്ണി​ടി​ഞ്ഞു ക​ന​ത്ത ദു​രി​ത​മാ​ണ് സം​ഭ​വി​ച്ച​ത്. ഇ​വി​ടെ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്ര​കാ​രം വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പി​നോ​ടു ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
ചാ​ലി​യാ​ർ പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള നാ​ശ​ന​ഷ്ടം ബോ​ട്ടു യാ​ത്ര ന​ട​ത്തി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ടു ച​ർ​ച്ച ചെ​യ്ത് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു എം​എ​ൽ​എ പ​റ​ഞ്ഞ​ത്. ചാ​ലി​യാ​ർ ഒ​ഴു​കു​ന്ന അ​രീ​ക്കോ​ട്, ഉൗ​ർ​ങ്ങാ​ട്ടി​രി, കീ​ഴു​പ​റ​ന്പ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ക​ര​ക​ൾ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. ഇ​വി​ട​ങ്ങ​ളി​ലെ ഒ​ട്ടേ​റെ വീ​ടു​ക​ൾ​ക്കു നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്്.
ഹെ​ക്ട​ർ ക​ണ​ക്കി​നു കൃ​ഷി ഭൂ​മി​യും ന​ശി​ച്ചു. ഒ​ട്ടേ​റെ പേ​രു​ടെ സ്ഥ​ല​ങ്ങ​ൾ ന​ഷ്ട​മാ​യി. ഇ​ങ്ങ​നെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ചാ​ലി​യാ​റി​ന്‍റെ ഇ​രു ക​ര​ക​ളി​ലു​മാ​യി സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​തു​ണ്ട്.
ഇ​തു​കൂ​ടാ​തെ ചാ​ലി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളും സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി മ​ണ്ണി​ടി​ച്ചി​ൽ ത​ട​യാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കാ​നും ജ​ല​സേ​ച​ന വ​കു​പ്പി​നോ​ടു ആ​വ​ശ്യ​പ്പെ​ടും. ചാ​ലി​യാ​റി​ന്‍റെ ഇ​രു ക​ര​ക​ളി​ലും വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞു വെ​ള്ള​ത്തി​ലേ​ക്കു പ​തി​ച്ചി​രി​ക്കു​ക​യാ​ണ്. പു​ഴ ക​ര​ക​വി​ഞ്ഞു പ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു.
നി​ര​വ​ധി വീ​ടു​ക​ളും ക​ട​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും ന​ശി​ച്ചു. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നു എം​എ​ൽ​എ പ​റ​ഞ്ഞു. കു​ഴി​മ​ണ്ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ല​ത്തി​ൽ ബാ​പ്പു, ഏ​റ​നാ​ട് മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പി.​പി സ​ഫ​റു​ള്ള, യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ടി അ​ഷ്റ​ഫ്, ഷു​ക്കൂ​ർ കീ​ഴു​പ​റ​ന്പ്, റ​ഹ്മാ​ൻ കു​നി​യി​ൽ, നാ​സ​ർ കു​നി​യി​ൽ, സു​ൽ​ഫി അ​രീ​ക്കോ​ട് എ​ന്നി​വ​ർ എം​എ​ൽ​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.