ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ
Thursday, August 22, 2019 12:18 AM IST
മ​ല​പ്പു​റം : ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ. ഐ​ക്ക​ര​പ്പ​ടി മി​നി സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം വ​ച്ചാ​ണ് 300 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ ഉ​ഗ്നം വി​ല്ലേ​ജി​ലെ ഫൈ​സ​ൽ മ​ണ്ഡേ​ൽ (22) പി​ടി​യി​ലാ​യ​ത്. മ​ല​പ്പു​റം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
മ​ല​പ്പു​റം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ വി.​ആ​ർ അ​നി​ൽ​കു​മാ​റി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. ​പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ വി. ​കു​ഞ്ഞു​മു​ഹ​മ്മ​ദ്, നെ​ച്ചി​യി​ൽ വി​ജ​യ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡ് ബാ​ബു​രാ​ജ​ൻ, വി.​അ​ര​വി​ന്ദ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​സി അ​ച്യു​ത​ൻ, വി.​ടി സെ​യ്ഫു​ദീ​ൻ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി. ​ജി​ഷ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.