മ​ഞ്ചേ​രി​യി​ലെ ഭീ​ഷ​ണി​യാ​യ ട​വ​ർ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു
Thursday, August 22, 2019 12:20 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന താ​ത്കാ​ലി​ക ഹോ​സ്റ്റ​ലി​നു സ​മീ​പം ഭീ​ഷ​ണി​യാ​യി നി​ല​നി​ൽ​ക്കു​ന്ന സ്വ​കാ​ര്യ മൊ​ബൈ​ൽ ട​വ​ർ നീ​ക്കം ചെ​യ്യ​ണ​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ ഡോ​ക്ട​ർ എം.​പി ശ​ശി ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ്, ഏ​റ​നാ​ട് താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ, മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​ന്നി​വ​രോ​ടും ഹോ​സ്റ്റ​ലി​നു ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന ട​വ​ർ എ​ത്ര​യും വേ​ഗം നീ​ക്കം ചെ​യ്യ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
ശ​ക്ത​മാ​യ മ​ഴ കാ​ര​ണം ട​വ​ർ സ്ഥി​തി ചെ​യ്യു​ന്ന ന​ടി​ക്കു​ന്നി​ലെ മ​ണ്ണി​ടി​ഞ്ഞു ഹോ​സ്റ്റ​ലി​നു ഭീ​ഷ​ണി​യാ​യി നി​ല​നി​ൽ​ക്കു​ക​യാ​ണ്. തു​ട​ർ​ന്നു ജി​യോ​ള​ജി അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു ട​വ​ർ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും സു​ര​ക്ഷി​ത​മ​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ഭൂ​മി​യി​ലാ​ണ് 40 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ട​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹോ​സ്റ്റ​ൽ, അ​ധ്യാ​പ​ക​രു​ടെ​യും മ​റ്റു സ്റ്റാ​ഫു​ക​ളു​ടെ​യും ക്വാ​ർ​ട്ടേ​ഴ്സ് എ​ന്നി​വ പ​ണി​യു​ന്ന​തി​നാ​യി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തു സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം മെ​ഡി​ക്ക​ൽ കോ​ള​ജു​മാ​യി ക​ന്പ​നി ക​രാ​ർ പു​തു​ക്കി​യി​ട്ടി​ല്ല​ല്ലെ​ന്നു പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു. അ​പ​ക​ട ഭീ​ഷ​ണി​യാ​യ സ​മ​യ​ത്താ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്കി​യ​ത്. മ​ഴ സ​മ​യ​ത്ത് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചി​രു​ന്ന 70 വി​ദ്യാ​ർ​ഥി​ക​ളെ​യും സ​മീ​പ​ത്തെ മൂ​ന്നു​വീ​ട്ടു​കാ​രെ​യും ഒ​ഴി​പ്പി​ച്ചി​രു​ന്നു.
110 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​മാ​സം ഒ​ന്നി​നു ഇ​വി​ടെ പ്ര​വേ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. നെ​ല്ലി​പ​റ​ന്പി​ൽ വാ​ട​ക​ക്കെ​ടു​ത്ത കെ​ട്ടി​ട​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഇ​പ്പോ​ൾ താ​മ​സി​ച്ചു വ​രു​ന്ന​ത്. അ​ടു​ത്ത​വ​ർ​ഷ​ത്തോ​ടെ പു​തി​യ ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​വേ​ശ​നം ആ​രം​ഭി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.