കാ​ന്ത​ള്ളൂ​രി​ൽ ക​ണ്ടെ​ത്തി​യ​ത് ബോം​ബ​ല്ല
Thursday, August 22, 2019 12:21 AM IST
എ​ട​പ്പാ​ൾ : വ​ട്ടം​കു​ളം കാ​ന്ത​ള്ളൂ​രി​ൽ ഇ​ട​വ​ഴി​യി​ൽ ക​ണ്ടെ​ത്തി​യ​ത് സ്റ്റീ​ൽ ബോം​ബ​ല്ലെ​ന്ന് ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം. മ​ല​പ്പു​റ​ത്ത് നി​ന്നെ​ത്തി​യ ബോം​ബ് സ്ക്വാ​ഡ് വി​ദ​ഗ്ധ സം​ഘ​മാ​ണ് ബോ​ബ​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു​നി​ന്ന പ​രി​ഭ്രാ​ന്തി​ക്കാ​ണ് വി​രാ​മ​മാ​യ​ത്.
ചൊ​വ്വാ​ഴ്ച്ച രാ​ത്രി​യി​ലാ​ണ് പ​ങ്ങാ​വൂ​ർ മ​ന​യു​ടെ പി​റ​കി​ലു​ള്ള ഇ​ട​വ​ഴി​യി​ൽ സ്റ്റീ​ൽ പാ​ത്രം നാ​ട്ടു​കാ​ർ ക​ണ്ട​ത്. ഇ​ത് സ്റ്റീ​ൽ ബോം​ബാ​ണെ​ന്ന പ്ര​ചാ​ര​ണം വ്യാ​പ​ക​മാ​യ​തോ​ടെ ച​ങ്ങ​രം​കു​ളം എ​സ്ഐ ടി.​ഡി.​മ​നോ​ജ് കു​മാ​ർ ഇ​ന്ന​ലെ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വെ​റും സ്റ്റീ​ൽ പാ​ത്ര​മാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ബോ​ധ്യ​മാ​യെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ഭീ​തി​യ​ക​റ്റാ​ൻ ബോം​ബ് സ്ക്വാ​ഡി​നെ വ​രു​ത്തു​ക​യാ​യി​രു​ന്നു. സ്റ്റീ​ൽ പാ​ത്രം പി​ന്നീ​ട് എ​സ്ഐ സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി.