നു​ണ പ്ര​ചാ​ര​ണം വി​ല​പ്പോ​കി​ല്ലെ​ന്ന്
Thursday, August 22, 2019 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലെ കാ​ൻ​സ​ർ വാ​ർ​ഡി​ന്‍റെ ഇ​ല​ക്‌ട്രിക്ക​ൽ പ്ര​വൃ​ത്തി ന​ഗ​ര​സ​ഭ ന​ട​ത്തു​ന്നി​ല്ലെ​ന്ന യൂ​ത്ത് ലീ​ഗിന്‍റെ പ്ര​ചാ​ര​ണം വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നു ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​ത്ത​ത്ത് ആ​രി​ഫ് വാ​ർ​ത്താക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​രി​പാ​ലി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ ചേ​ർ​ന്നാ​ണ് നി​ർ​വ​ഹി​ക്കു​ക. ഇ​ല​ക്‌ട്രിക്ക​ൽ പ്ര​വൃ​ത്തി​ക​ളു​ടെ നി​ർ​വ​ഹ​ണം ന​ട​ത്തു​ക എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗ​മാ​ണ്. ന​ഗ​ര​സ​ഭ​ക​ളി​ൽ ഇ​ല​ക്‌ട്രിക്ക​ൽ വി​ഭാ​ഗ​മി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മേ ഈ ​സം​വി​ധാ​ന​മു​ള്ളൂ. ഈ ​വി​ഭാ​ഗ​മാ​ണ് ഇ​ത്ത​രം ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കേ​ണ്ട​ത്. വ​സ്തു​ത​ക​ൾ ഇ​താ​യി​രി​ക്കെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വീ​ഴ്ച​ക​ൾ മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് ഇ​ത്ത​രം നു​ണ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നു ആ​രി​ഫ് ആരോപിച്ചു.