കൈ​പ്പി​നി​പ്പാ​ലം: സ​ർ​വ​ക​ക്ഷി​യോ​ഗം ചേർന്നു
Friday, August 23, 2019 12:22 AM IST
എ​ട​ക്ക​ര: മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കൈ​പ്പി​നി പാ​ലം ഒ​ലി​ച്ചു​പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൈ​പ്പി​നി​യി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു. കാ​വും​പാ​ടം മ​ദ്റ​സ​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നി​ര​വ​ധി പേ​ർ സം​ബ​ന്ധി​ച്ചു. ഓ​ഗ​സ്റ്റ് എ​ട്ടി​ന് മേ​ഖ​ല​യി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലാ​ണ് ചാ​ലി​യാ​റി​ന് കു​റു​കെ​യു​ള്ള കൈ​പ്പി​നി പാ​ലം ഒ​ലി​ച്ചു​പോ​യ​ത്. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​ഗ്ര​ഹ​സ​ഫ​ലീ​ക​ര​ണ​മാ​യി പ​ത്ത് വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച പാ​ലം ത​ക​ർ​ന്ന​തോ​ടെ പു​ഴ​ക്ക​ക്ക​രെ​യു​ള്ള​വ​ർ സ​ഞ്ചാ​ര​മാ​ർ​ഗ​മി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ടു.
കൈ​പ്പി​നി, എ​രു​മ​മു​ണ്ട, കാ​വും​പാ​ടം, മു​ണ്ട​പ്പാ​ടം, കു​റു​ന്പ​ല​ങ്ങോ​ട് തു​ട​ങ്ങി ചു​ങ്ക​ത്ത​റ, പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ചു​ങ്ക​ത്ത​റ​യി​ലെ​യും നി​ല​ന്പൂ​രി​ലെ​യും വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തി​പ്പെ​ടാ​നു​ള്ള മാ​ർ​ഗ​മാ​യി​രു​ന്നു ഈ ​പാ​ലം. പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ ചു​രു​ങ്ങി​യ​ത് ആ​റു​മാ​സ​മെ​ങ്കി​ലും സ​മ​യ​മെ​ടു​ക്കു​മെ​ന്ന് എം​എ​ൽ​എ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. പാ​ലം സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തു​വ​രെ നി​ല​വി​ൽ കൈ​പ്പി​നി വ​ഴി എ​രു​മ​മു​ണ്ട​യി​ലേ​ക്കും മ​റ്റും സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ൾ പൂ​ക്കോ​ട്ടു​മ​ണ്ണ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് വ​ഴി സ​ർ​വീ​സ് ന​ട​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പൂ​ക്കോ​ട്ടു​മ​ണ്ണ-​കാ​വും​പാ​ടം റൂ​ട്ടി​ൽ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ സ​ർ​വീ​സ് ന​ട​ത്താ​നു​ള്ള അ​നു​മ​തി നേ​ടി​യെ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു.
ജ​ന​ങ്ങ​ൾ​ക്ക് യാ​ത്രാ​ദു​രി​തം നേ​രി​ടു​ക​യാ​ണെ​ങ്കി​ൽ ത​ന്‍റെ സ്വ​ന്തം നി​ലയ്ക്ക് മി​നി​ബ​സ് ഏ​ർ​പ്പെ​ടു​ത്താ​മെ​ന്നും അ​തി​ൽ സൗ​ജ​ന്യ​യാ​ത്ര ന​ട​ത്താ​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു. പൂ​ക്കോ​ട്ടു​മ​ണ്ണ പാ​ല​ത്തി​ലൂ​ടെ ബ​സ് സ​ർ​വീ​സ് ന​ട​ത്താ​ൻ കു​ഴ​പ്പ​മി​ല്ലെ​ന്ന ജി​ല്ല വ​കു​പ്പി​ന്‍റെ ഫി​റ്റ്നെ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചാ​ൽ അ​നു​മ​തി ന​ൽ​കാ​മെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത നി​ല​ന്പൂ​ർ എം​വി​ഐ വി.​ഉ​മ്മ​ർ പ​റ​ഞ്ഞു. നി​ല​ന്പൂ​ർ ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ, ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ്വ​പ്ന, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ കെ.​ടി.​കു​ഞ്ഞാ​ൻ, എം.​ആ​ർ.​ജ​യ​ച​ന്ദ്ര​ൻ, പാ​നാ​യി​ൽ ജേ​ക്ക​ബ്, ഷം​സു കൊ​ന്പ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ​യ്യ അ​ത്തി​മ​ണ്ണി​ൽ, അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ​ലി മാ​വു​ങ്ങ​ൽ, റം​ല​ത്ത്, മ​ഞ്ജു സാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.