തു​ക ന​ൽ​കി
Friday, August 23, 2019 12:22 AM IST
മ​ല​പ്പു​റം: കെ​മി​സ്റ്റ് ഭ​വ​നി​ൽ ന​ട​ത്തി​യ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പ​ക്ടേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം പ്ര​ള​യ സ​ഹ​ച​ര്യ​ത്തി​ൽ ആ​ർ​ഭാ​ട​ര​ഹി​ത​മാ​യി ന​ട​ത്തി മി​ച്ചം വ​ന്ന തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യ​ലേ​ക്കു ന​ൽ​കി. സം​ഘ​ട​നാ നേ​താ​ക്ക​ൾ ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യാ​ണ് ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്കി​നു തു​ക കൈ​മാ​റി മ​റ്റു സം​ഘ​ട​ന​ക​ൾ​ക്കു മാ​തൃ​ക​യാ​യ​ത്.

കു​ള​ങ്ങ​ര പാ​ട​ത്ത്
ന​ടീ​ൽ ഉ​ത്സ​വം

തി​രൂ​ർ: പൊ​ൻ​മു​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ഒ​ഴൂ​ർ സി​പി​പി​എ​ച്ച്എം​എം​എ​ച്ച്എ​സ്എ​സും സം​യു​ക്ത​മാ​യി പൊ​ൻ​മു​ണ്ടം കു​ള​ങ്ങ​ര പാ​ട​ശേ​ഖ​ത്തി​ൽ ന​ടീ​ൽ ഉ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ഒ​രു ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്താ​ണ് നെ​ൽ കൃ​ഷി ചെ​യ്യു​ന്ന​ത്.
സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും ദേ​ശീ​യ ഹ​രി​ത സേ​ന​യും സം​യു​ക്ത​ത​യാ​ണ് പ​ദ്ധ​തി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​നാ​വ​ശ്യ​മാ​യ വി​ത്തും വ​ള​വും ന​ൽ​കി​യ​ത് പൊ​ൻ​മു​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ്.
ന​ടീ​ൽ ഉ​ത്സ​വം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ള​യേ​ട​ത്ത് സു​ബൈ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി​ഷു​മ്മു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ, കൃ​ഷി​ഓ​ഫീ​സ​ർ പ്ര​ബി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.