മൊ​ബൈ​ൽ ക​ട​യി​ൽ മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ
Sunday, August 25, 2019 12:20 AM IST
അ​രീ​ക്കോ​ട്: ​മൊ​ബൈ​ൽ ക​ട​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വി​നെ അ​രീ​ക്കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ന്നി​ക്കോ​ട് മു​തു​പ​റ​ന്പ് വെ​ള്ളു​ത്തൊ​ടി​ക വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ന​ജീ(30)​ബാ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി അ​രീ​ക്കോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ന​ക​ത്തു​ള്ള എ​ക്സ്പീ​രി​യ മൊ​ബൈ​ൽ ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 65 ഫോ​ണു​ക​ളാ​ണ് ക​ള​വു​പോ​യി​രു​ന്ന​ത്.
ഇ​തെ​ല്ലാം പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​താ​യി അ​രീ​ക്കോ​ട് എ​സ്ഐ എം.​പി.​അ​ബ്ദു​ന്നാ​സ​ർ വാ​ഴ​ക്കാ​ട് പ​റ​ഞ്ഞു. പ്ര​തി വ്യാ​ഴാ​ഴ്ച രാ​ത്രി അ​രീ​ക്കോ​ട്ടെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​ക​ര​ക്കാ​ര​നാ​യി സെ​ക്യൂ​രി​റ്റി ജോ​ലി​ക്കാ​യി നി​ന്നി​രു​ന്നു. എ​ന്നാ​ൽ ജോ​ലി സ​മ​യം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ഇ​യാ​ൾ വീ​ട്ടി​ൽ പോ​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. ഇ​താ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ൻ സ​ഹാ​യ​ക​മാ​യ​ത്. പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് നേ​ര​ത്തെ ജോ​ലി മ​തി​യാ​ക്കി​യ​തി​ന്‍റെ കാ​ര​ണം തി​ര​ക്കി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്. മോ​ഷ​ണ​ത്തി​നി​ടെ പ്ര​തി​ക്ക് മു​റി​വേ​റ്റി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ്ര​തി നേ​ര​ത്തെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​ത്. എ​സ്ഐ എം.​പി.​അ​ബ്ദു​ന്നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.