മ​ണ്ണാ​ർ മ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Monday, August 26, 2019 12:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ണ്ണാ​ർ​മ​ല​യി​ലെ വി​വി​ധ ഉ​രു​ൾ​പൊ​ട്ട​ൽ പ്ര​ദേ​ശ​ങ്ങ​ളാ​യ നി​ർ​ദി​ഷ്ട ക്വാ​റി ഏ​രി​യ​യി​ലെ പു​ള​ക്ക​ൽ കു​ണ്ട്, ചു​ട​ല​ക്കു​ണ്ട്, ഉ​ദി​രം ചോ​ല, പു​തു​പ​റ​ന്പ് കോ​ള​നി, കി​ഴ​ക്കേ​മു​ക്ക് എ​ന്നി​വ ജി​യോ​ള​ജി വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. നി​ർ​ദി​ഷ്ട ക്വാ​റി പ്ര​ദേ​ശ​ത്തി​നു​ള്ളി​ൽ ത​ന്നെ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ഭാ​ഗ​വും ഡീ ​മാ​ർ​ക്കേ​ഷ​ൻ കാ​ലു​ക​ൾ ക​ട​പു​ഴ​കി​യ​തും നാ​ട്ടു​കാ​ർ സം​ഘ​ത്തി​ന് കാ​ണി​ച്ച് കൊ​ടു​ത്തു.

കൃ​ഷി നാ​ശ​വും വീ​ടു​ക​ളി​ലെ മ​റ്റു നാ​ശ​ന​ഷ്ട​ങ്ങ​ളും സം​ഘം വി​ല​യി​രു​ത്തി. മു​ന്പ് അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ച്ച​തി​ന​ടു​ത്താ​ണ് മ​ണ്ണാ​ർ​മ​ല​യി​ലും ഉ​രു​ൾ​പൊ​ട്ട​ലു​ക​ളു​ണ്ടാ​യ​ത്. 2019 ല​ട​ക്കം ആ​റ് ത​വ​ണ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പ്ര​ദേ​ശ​ത്ത് ഇ​നി​യും ക്വാ​റി, ക്ര​ഷ​ർ പ്ര​വ​ർ​ത്തി​ച്ചാ​ലു​ള്ള ആ​ശ​ങ്ക നാ​ട്ടു​കാ​ർ സം​ഘ​ത്തെ ധ​രി​പ്പി​ച്ചു.

വ്യ​ത്യ​സ്ത വ​ർ​ഷ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ഈ ​പ്ര​ദേ​ശ​ങ്ങ​ൾ പൊ​തു​വെ പാ​രി​സ്ഥി​തി​ക ദൗ​ർ​ബ​ല്യ​മു​ള്ള​വ​യാ​ണെ​ന്ന് സം​ഘം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ണ്ണാ​ർ​മ​ല പൗ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ത്തെ അ​നു​ഗ​മി​ച്ചു. സീ​നി​യ​ർ ജി​യോ​ള​ജി വി​ദ​ഗ്ധ​ൻ അ​ബ്ദു​ൽ ഹ​ക്കീം, സോ​യി​ൽ ക​ണ്‍​വേ​ഷ​ൻ ഓ​ഫീ​സ​ർ സാ​ദി​ഖ് അ​ലി, വി​ല്ലേ​ജ് അ​സ്സി​സ്റ്റ​ന്‍റ് സ​ജി എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.