സാ​മൂ​ഹി​ക​ജീ​വ​കാ​രു​ണ്യ​രം​ഗ​ത്ത് പ്ര​വാ​സി​ക​ൾ ന​ൽ​കു​ന്ന സം​ഭാ​വ​ന നി​സ്തു​ലം: ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ
Monday, August 26, 2019 12:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ​മ​സ്ത ഇ​സ്ലാ​മി​ക് സെന്‍റർ (എ​സ്ഐ​സി) റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ട​ത്തു​ന്ന സ​മൂ​ഹ വി​വാ​ഹം മാ​തൃ​കാ​പ​ര​വും അ​ഭി​ന​ന്ദ​നീ​യ​വു​മാ​ണെ​ന്ന് പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. പ്ര​വാ​സ ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും നാ​ട്ടി​ലെ സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് പ്ര​വാ​സി​ക​ൾ ന​ൽ​കു​ന്ന സം​ഭാ​വ​ന നി​സ്തു​ല​മാ​ണ്. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ പ്ര​സി​ഡ​ൻ​റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വഹിച്ചു. സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​ർ, എ​സ്‌വെെഎ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ’മ​വ​ദ്ദ 2019’ എ​ന്ന പേ​രി​ൽ എ​സ്ഐസി ന​ട​ത്തി​യ സ​മൂ​ഹ വി​വാ​ഹ​ത്തി​ൽ ആ​റ് നി​ർ​ധ​ന യു​വ​തി​ക​ൾ സു​മം​ഗ​ലി​ക​ളാ​യി. പെ​രി​ന്ത​ൽ​മ​ണ്ണ വേ​ങ്ങൂ​ർ എം​ഇ​എ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന നി​ക്കാ​ഹി​ന് പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ൾ, കെ.​ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​ർ, കൊ​യ്യോ​ട് ഉ​മ​ർ മു​സ്ലി​യാ​ർ, ഡോ. ​ബ​ഹാ​ഉ​ദ്ദീ​ൻ മു​ഹ​മ്മ​ദ് ന​ദ്വി കൂ​രി​യാ​ട്, വാ​ക്കോ​ട് മൊ​യ്തീ​ൻ കു​ട്ടി ഫൈ​സി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ളി​യാ​ഉ​ദ്ദീ​ൻ ഫൈ​സി മേ​ൽ​മു​റി ഖു​ഥു​ബ നി​ർ​വ​ഹി​ച്ചു.​ര​ണ്ട് നി​ർ​ധ​ന കു​ടും​ബ​ത്തി​നു​ള്ള വി​വാ​ഹ സ​ഹാ​യ വി​ത​ര​ണം പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി നി​ർ​വ​ഹി​ച്ചു. സ​യ്യി​ദ് മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ ജ​മ​ലു​ല്ലൈ​ലി, നെ​ല്ലാ​യ കു​ഞ്ഞി​മു​ഹ​മ്മ​ദ് മു​സ്ലി​യാ​ർ, എം​എ​ൽ​എ​മാ​രാ​യ പി.​അ​ബ്ദു​ൽ ഹ​മീ​ദ്, മ​ഞ്ഞ​ളാം​കു​ഴി അ​ലി, എം.​ഉ​മ്മ​ർ, സ​മ​സ്ത മ​ല​പ്പു​റം ജി​ല്ലാ ജ​ന.​സെ​ക്ര​ട്ട​റി പു​ത്ത​ന​ഴി മൊ​യ്തീ​ൻ ഫൈ​സി, അ​ബ്ദു​ൽ ഹ​മീ​ദ് ഫൈ​സി അ​ന്പ​ല​ക്ക​ട​വ്, സ​യ്യി​ദ് ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ൾ, സ​യ്യി​ദ് ഹാ​ശി​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, യു.​ശാ​ഫി ഹാ​ജി, കാ​ളാ​വ് സൈ​ത​ല​വി മു​സ്ലി​യാ​ർ, പ്ര​ഫ.​ഹ​നീ​ഷ് ബാ​ബു, ഇ​ബ്രാ​ഹിം ഫൈ​സി തി​രൂ​ർ​ക്കാ​ട്, ഒ.​എം.​എ​സ് ത​ങ്ങ​ൾ നി​സാ​മി മേ​ലാ​റ്റൂ​ർ, സി.​എം.​കു​ട്ടി സ​ഖാ​ഫി, ശ​മീ​ർ ഫൈ​സി ഒ​ട​മ​ല, ല​ത്തീ​ഫ് ഫൈ​സി കോ​ണോം​പാ​റ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ക​ണ്‍​വീ​ന​ർ അ​സ്ലം അ​ട​ക്കാ​ത്തോ​ട് സ്വാ​ഗ​ത​വും ചെ​യ​ർ​മാ​ൻ മൊ​യ്തീ​ൻ കു​ട്ടി തെ​ന്ന​ല ന​ന്ദി​യും പ​റ​ഞ്ഞു.
രാ​വി​ലെ ന​ട​ന്ന പ്ര​വാ​സി കു​ടും​ബ സം​ഗ​മം പി.​അ​ബ്ദു​ൽ ഹ​മീ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ഐ​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​പ്ര​സി​ഡ​ൻ​റ് സൈ​ത​ല​വി ഫൈ​സി പ​ന​ങ്ങാ​ങ്ങ​ര അ​ധ്യ​ക്ഷ​നാ​യി. ആ​ന​മ​ങ്ങാ​ട് മു​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹ​സ​ൻ സ​ഖാ​ഫി പൂ​ക്കോ​ട്ടൂ​ർ, ളി​യാ​ഉ​ദ്ദീ​ൻ ഫൈ​സി മേ​ൽ​മു​റി, അ​ബൂ​ബ​ക്ക​ർ ഫൈ​സി ചെ​ങ്ങ​മ്മ​നാ​ട്, മാ​നു കൈ​പ്പു​റം പ്ര​സം​ഗി​ച്ചു. എ​ൻ.​അ​ബ്ദു​ള്ള ഫൈ​സി, മു​സ്ത​ഫ ബാ​ഖ​വി പെ​രു​മു​ഖം, സു​ബൈ​ർ ഹു​ദ​വി വെ​ളി​മു​ക്ക്, മ​ജീ​ദ് പ​ത്ത​പ്പി​രി​യം,അ​ബ്ദു​സ്സ​മ​ദ് കൊ​ടി​ഞ്ഞി, വി.​എം.​അ​ശ്റ​ഫ് കൊ​ള​ത്തൂ​ർ, ഷാ​ഫി ദാ​രി​മി,മു​സ്ത​ഫ ചീ​ക്കോ​ട്, സ​മ​ദ് മാ​സ്റ്റ​ർ കൂ​ട​ര​ഞ്ഞി, ഷാ​ഫി മാ​സ്റ്റ​ർ ക​രു​വാ​ര​ക്കു​ണ്ട്, ശി​ഹാ​ബ് പ​ള്ളി​ക്ക​ര, മു​സ​ത​ഫ അ​ൻ​വ​രി വേ​ങ്ങൂ​ർ, ഇ​സ്മാ​യി​ൽ ഹു​ദ​വി ച​ങ്ങ​രം​കു​ളം, സ​ലീം വാ​ഫി മൂ​ത്തേ​ടം, നൗ​ഫ​ൽ വാ​ഫി മ​ണ്ണാ​ർ​ക്കാ​ട്, സൈ​ദ​ല​വി ഹാ​ജി കോ​ഹി​നൂ​റ്, സൈ​നു​ദ്ദീ​ൻ കോ​ഡൂ​ർ, ശി​ഹാ​ബ് വേ​ങ്ങൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. എ​സ്ഐ​സി റി​യാ​ദ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഹ​ബീ​ബു​ള്ള പ​ട്ടാ​ന്പി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ലി തെ​യ്യാ​ല ന​ന്ദി​യും പ​റ​ഞ്ഞു.