പീ​ഡനം: സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തം
Monday, August 26, 2019 12:12 AM IST
തേ​ഞ്ഞി​പ്പ​ലം: ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ൽ പോ​യ അ​ധ്യാ​പ​ക​നെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ്. വി​ദ്യാ​ർ​ഥി​നി​യെ അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​താ​യു​ള്ള പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.
അ​റ​ബി വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യ മ​ഷൂ​ദാ​ണ് പോ​ക്സോ കേ​സി​ലെ പ്ര​തി. വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ളേൊ​ടൊ​പ്പം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പെ​ണ്‍​കു​ട്ടി ചി​കി​ത്സ തേ​ടി എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പെ​ണ്‍​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് സ്ഥീ​രി​ക​രി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി കൂ​ടി ഇ​ട​പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.