സ്ഥി​രം റ​ജി​സ്ട്രേ​ഷ​ൻ എടുക്കണമെന്ന്
Monday, August 26, 2019 12:12 AM IST
നി​ല​ന്പൂ​ർ: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സ്മാ​ർ​ട്ട് മൂ​വ് സോ​ഫ്റ്റ്‌വെയ​ർ വ​ഴി താ​ത്കാ​ലി​ക റ​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്ത് സ്ഥി​ര​പ്പെ​ടു​ത്താ​ത്ത വാ​ഹ​ന ഉ​ട​മ​ക​ൾ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി​ക്ക് മു​ൻ​പാ​യി നി​ല​ന്പൂ​ർ എ​സ്ആ​ർ​ടി ഓ​ഫീ​സി​ലെ​ത്തി സ്ഥി​രം റ​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം അ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​ന്നീ​ട് സ്ഥി​രം റ​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കി​ല്ലെ​ന്ന് ജോ​യി​ന്‍റ് റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ഉ​രു​ൾ​പൊ​ട്ട​ൽ: ശാ​സ്ത്രീ​യ​പ​രി​ശോ​ധ​ന
ന​ട​ത്ത​ണ​മെ​ന്ന്

ക​രു​വാ​രക്കുണ്ട്: പ​ഞ്ചാ​യ​ത്തി​ലെ ക​ൽ​കു​ണ്ട് വ​ന​മേ​ഖ​ല​യി​ല​ട​ക്കം ഉ​യ​ർ​ന്ന പാ​റ​ക്കെ​ട്ടു​ക​ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും ഇ​തി​ന്‍റെ കാ​ര​ണ​ത്തെ​പ​റ്റി ശ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും മൂ​വാ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം അ​ടി ഉ​യ​രം വ​രു​ന്ന കൂ​ന്പ​ൻ പാ​റ​യു​ടെ നെ​റു​ക​യി​ലാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ൽ ന​ട​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ അ​ൻ​പ​തി​ല​ധി​കം ഉ​രു​ൾ​പൊ​ട്ട​ലാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.