പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന് ഉ​ജ്വ​ല നേ​ട്ടം
Tuesday, September 10, 2019 12:32 AM IST
അ​ങ്ങാ​ടി​പ്പു​റം:​കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ച്ച ജി​ല്ലാ ജൂ​ണി​യ​ർ അ​ത്‌ലറ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ൾ 11 സ്വ​ർ​ണ​വും ഒ​ന്പ​തു വെ​ള്ളി​യും ആ​റു വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി തി​ള​ക്ക​മാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ഷോ​ട്ട്പു​ട്ടി​ലും ഹാ​മ​ർ​ത്രോ​യി​ലും (അ​ണ്ട​ർ- 20) പി.​അ​ജ​യ്, ജാ​വ​ലി​ൻ​ത്രോ​യി​ൽ (അ​ണ്ട​ർ- 20), പി.​കെ.​പ്ര​വീ​ണ്‍, ജാ​വ​ലി​ൻ​ത്രോ​യി​ൽ (അ​ണ്ട​ർ-16), റി​ങ്കു ആ​ന്‍റ​ണി, ഷോ​ട്ട്പു​ട്ടി​ൽ (അ​ണ്ട​ർ-16) ആ​ഷ്ലി വി​നോ​ജ്, 1500 മീ​റ്റ​റി​ലും 5000 മീ​റ്റ​റി​ലും (അ​ണ്ട​ർ-20). ടി.​കെ ശ്രീ​ല​ക്ഷ്മി.
ലോം​ഗ്ജം​പി​ൽ (അ​ണ്ട​ർ-14) കെ.​എ അ​ശ്വി​ൻ, ഷോ​ട്ട്പു​ട്ടി​ൽ (അ​ണ്ട​ർ-18) പി.​കെ അ​നു റാ​ഷ, ഷോ​ട്ട്പു​ട്ടി​ൽ (അ​ണ്ട​ർ-14) അ​ന്ന ജോ​മി, ഹാ​മ​ർ​ത്രോ​യി​ൽ (അ​ണ്ട​ർ- 18) സാ​ന്ദ്ര ഫി​ലി​പ് എ​ന്നി​വ​ർ സ്വ​ർ​ണം കൊ​യ്തു.
400 മീ​റ്റ​റി​ൽ (അ​ണ്ട​ർ- 20) കെ.​സി സെ​ബി​ൻ, 100 മീ​റ്റ​റി​ൽ (അ​ണ്ട​ർ- 20) സി.​മു​ഹ​മ്മ​ദ് ഷ​ബീ​ഹ്, അ​ഞ്ചു കി​ലോ​മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ (അ​ണ്ട​ർ-18) ടി.​ജ്യോ​തി, 800 മീ​റ്റ​റി​ൽ (അ​ണ്ട​ർ-18) എം.​ആ​ദി​ത്യ, ഷോ​ട്ട്പു​ട്ടി​ൽ (അ​ണ്ട​ർ-18) സാ​ന്ദ്ര ഫി​ലി​പ് എ​ന്നി​വ​ർ വെ​ള്ളി നേ​ടി. 4x100 ​മീ​റ്റ​ർ റി​ലേ​യി​ൽ (അ​ണ്ട​ർ-18) അ​ന​ശ്വ​ര ജോ​സ്, ടി. ​ജ്യോ​തി, എം.​ആ​ദി​ത്യ, പാ​ർ​വ​തി സു​രേ​ഷ് ടീം ​വെ​ള്ളി സ്വ​ന്ത​മാ​ക്കി.
ഡി​സ്ക​സ്ത്രോ​യി​ൽ (അ​ണ്ട​ർ-20) പി.​കെ പ്ര​വീ​ണ്‍, ഡി​സ്ക​സ്ത്രോ​യി​ൽ (അ​ണ്ട​ർ-16) ആ​ഷ്ലി വി​നോ​ജ്, ജാ​വ​ലി​ൻ​ത്രോ​യി​ൽ (അ​ണ്ട​ർ- 18), പാ​ർ​വ​തി സു​രേ​ഷ്, 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ (അ​ണ്ട​ർ-18) അ​ല​ൻ ജോ​ണ്‍, 200 മീ​റ്റ​റി​ൽ (അ​ണ്ട​ർ-20) സി.​മു​ഹ​മ്മ​ദ് ഷ​ബീ​ഹ്, 800 മീ​റ്റ​റി​ൽ (അ​ണ്ട​ർ-18), ഒ.​കെ മു​ന​വി​ർ അ​ലി എ​ന്നി​വ​ർ വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി. അ​ണ്ട​ർ-18 പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ ര​ണ്ടാം​സ്ഥാ​ന​വും സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന് ല​ഭി​ച്ചു. കാ​യി​കാ​ധ്യാ​പ​ക​രാ​യ കെ.​എ​സ്.​സി​ബി, ജ​സ്റ്റി​ൻ ജോ​സ്, അ​ലീ​ന തോ​മ​സ് എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ.