ജ​ലോ​ത്സ​വം നാളെ
Wednesday, September 11, 2019 12:20 AM IST
മ​ല​പ്പു​റം​: മ​ല​ബാ​റി​ന്‍റെ ജ​ലോ​ത്സ​വ​മാ​യ ബി​യ്യം കാ​യ​ൽ വ​ള്ളം​ക​ളി മ​ത്സ​രം നാളെ ന​ട​ക്കും. വ​ള്ളം​ക​ളി​യു​ടെ​യും പൂ​ർ​ത്തി​യാ​ക്കി​യ പ​വ​ലി​യ​ൻ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. ​മ​ന്ത്രി ഡോ.​കെ.​ടി.​ജ​ലീ​ൽ, ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി, ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
പ​ടി​ഞ്ഞാ​റേ​ക്ക​ര, ക​ട​വ​നാ​ട്, ബി​യ്യം, കാ​ഞ്ഞി​ര​മു​ക്ക്, പു​റ​ത്തൂ​ർ, പു​ഴ​ന്പ്രം, എ​രി​ക്ക​മ​ണ്ണ, പു​ളി​ക്ക​ക്ക​ട​വ്, പ​ത്താ​യി സെ​ന്‍റ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നാ​യി പ​ത്ത് മേ​ജ​ർ വ​ള്ള​ങ്ങ​ളും പ​തി​മൂ​ന്ന് മൈ​ന​ർ വ​ള്ള​ങ്ങു​മാ​ണ് ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​ന്ന​ത്