ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി പി​രി​ച്ചു വി​ട​ണം: സി​പി​ഐ
Sunday, September 15, 2019 2:01 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​തി​നും രോ​ഗി​ക​ൾ​ക്കു വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണെ​ന്നു സി​പി​ഐ. നൂ​റു ക​ണ​ക്കി​ന് ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ​ടെ​യു​ള്ള രോ​ഗി​ക​ൾ ചി​കി​ൽ​സ​ക്ക് എ​ത്തു​ന്നു​വെ​ങ്കി​ലും അ​വ​രെ പ​രി​ശോ​ധി​ക്കാ​ൻ വേ​ണ്ട ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​ത്ത​തും നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പേ​ര് എ​ഴു​തി​യ ഡോ​ക്ട​ർ​മാ​രി​ൽ പ​ല​രും സ്വ​കാ​ര്യ​പ്രാ​ക്ടീ​സി​ന് പു​റ​ത്തു​പോ​കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ഇ​ത് മു​ഖേ​ന രോ​ഗി​ക​ളും ജി​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള ക​ല​ഹം പ​തി​വാ​യി​കൊ​ണ്ടി​രി​ക്കു​ന്നു. പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നും പ​രി​ഹാ​രം കാ​ണാ​നും സാ​ധി​ക്കാ​ത്ത എ​ച്ച്എം​സി​യെ അ​ടി​യ​ന്ത​ര​മാ​യി പി​രി​ച്ചു​വി​ടാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്ന് സി​പി​ഐ നി​ല​ന്പൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​മു​ജീ​ബ് റ​ഹ്മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ.​കെ.​ഷൗ​ക്ക​ത്ത​ലി, ഇ.​കെ.​അ​ബ്ദു​ൾ അ​സി​സ്, എം.​ര​വി, ശ​ശീ​ന്ദ്ര​ൻ, അ​ന​സ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.