കാ​വ്യ​സം​വാ​ദം ഇന്ന്
Sunday, September 15, 2019 2:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ എ​ഡ്വേ​ർ​ഡ് മെ​മ്മോ​റി​യ​ൽ ക്ല​ബ്ബ് വാ​യ​ശാ​ല​യു​ടെ​യും കാ​വ്യ​ലോ​കം സ​ഹി​ത്യ കൂ​ട്ടാ​യ്മ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഴ​ക്ക​വി​ത മ​ത്സ​രം 2019 മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും പു​തി​യ കാ​ലം പു​തി​യ ക​വി​ത എ​ന്ന വി​ഷ​യ​ത്തി​ൽ കാ​വ്യ​സം​വാ​ദ​വും ഇന്ന് ​ഉ​ച്ച​ക്ക് ര​ണ്ടിന് എ​ഡ്വേ​ർ​ഡ് മെ​മ്മോ​റി​യ​ൽ ക്ല​ബ്ബ് ലൈ​ബ്ര​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വച്ച് ന​ട​ക്കും.
സാ​ഹി​ത്യ​കാ​ര​ൻ സി.​വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഴു​ത്തു​കാ​രി അ​ജി​ത്രി, പി.​എ​സ്.​വി​ജ​യ​കു​മാ​ർ, അ​ശോ​ക് കു​മാ​ർ പെ​രു​വ തു​ട​ങ്ങി പ്ര​മു​ഖ എ​ഴു​ത്തു​കാ​ർ പ​ങ്കെ​ടു​ക്കും.