നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​; ഡോ​ക്ട​ർ​മാ​രി​ല്ല: ഒ​പി​യി​ൽ പ്ര​തി​ഷേ​ധം
Sunday, September 15, 2019 2:03 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഒ​പി​യി​ൽ ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു. പോ​ലീ​സ് ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​ർ ഒ​പി​യി​ൽ എ​ത്തി. ഇ​തേ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പി​രി​ഞ്ഞു പോ​യി. ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഒപി​ക​ളി​ലാ​ണ് ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​ത്ത​ത്. എ​ല്ലാ ഒ​പി​ക​ൾ​ക്ക് മു​ൻ​പി​ലും ഇ​ന്ന് ഡ്യൂ​ട്ടി​യി​ലു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ പേ​രു​ക​ൾ എ​ഴു​തി പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​പി ടി​ക്ക​റ്റ് എ​ടു​ത്ത് ഡോ​ക്ട​ർ​മാ​ർ വ​രു​ന്ന​തും കാ​ത്ത് ഏ​റെ നേ​രം കാ​ത്തു നി​ന്നി​ട്ടും ഡോ​ക്ട​ർ​മാ​ർ എ​ത്താ​ത്ത​തോ​ടെ​യാ​ണ് 1000 ത്തോ​ളം വ​രു​ന്ന രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളു​മ​ട​ക്കം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാം​ഗം പി.​എം.​ബ​ഷീ​റും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കൊ​പ്പ​മെ​ത്തി​യ​തോ​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.

സ്ഥ​ല​ത്ത് എ​ത്തി​യ നി​ല​ന്പൂ​ർ സി​ഐ സു​നി​ൽ​പു​ളി​ക്ക​ൽ, ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ, സ​മ​ര​ക്കാ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തോ​ടെ നാ​ലു ഡോ​ക്ട​ർ​മാ​ർ കൂ​ടി ഒപി​യി​ലെ​ത്തി, അ​ഞ്ചു ഡോ​ക്ട​ർ​മാ​രു​ടെ പേ​രാ​ണ് ഒ​പി​ക​ൾ​ക്ക് മു​ന്നി​ലു​ള്ള​ത്.

ഇ​തി​ൽ ആ​ശു​പ​ത്രി​യി​ലി​ല്ലാ​ത്ത സൂ​പ്ര​ണ്ടി​ന്‍റെ പേ​രു​ൾ​പ്പെ​ടെ​യു​ണ്ട്. ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണ് ഒ​പി​യി​ലെ​ത്തി​യി​രു​ന്ന​ത്. പ്ര​തി​ഷേ​ധം ഫ​ലം ക​ണ്ട​തോ​ടെ അ​ഞ്ചു ഡോ​ക്ട​ർ​മാ​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​യി. ഇ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി ഒ​പി​യി​ൽ പ​ല​പ്പോ​ഴും ഡോ​ക്ട​ർ​മാ​ർ കാ​ണാ​റി​ല്ല. ഒ​പി ക​വാ​ട​ത്തി​ൽ സി​സി​ടി​വി സ്ഥാ​പി​ക്ക​ണ​മെ​ന്നും ഡോ​ക​ട​ർ​മാ​ർ​ക്ക് പ​ഞ്ചി​ംഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യി​ൽ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടും പ​രി​ഹാ​ര​മാ​കാ​ത്ത​താ​ണ്. ഒ​പി സ​മ​യ​ത്ത് ഡ്യൂ​ട്ടി​യി​ലെ​ത്തേ​ണ്ട പ​ല ഡോ​ക്ട​ർ​മാ​രും സ്വ​കാ​ര്യ പ്രാ​ക്ടീ​സ് ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് ഒ​പി അ​ട​ഞ്ഞ് കി​ട​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്.