എ​ട​പ്പാ​ൾ മേ​ൽ​പ്പാ​ല നി​ർ​മാ​ണം മ​ന്ദ​ഗ​തി​യി​ൽ
Monday, September 16, 2019 12:03 AM IST
എ​ട​പ്പാ​ൾ: എ​ട​പ്പാ​ൾ മേ​ൽ​പ്പാ​ല നി​ർ​മാ​ണം മ​ന്ദ​ഗ​തി​യി​ലാ​യ​താ​യി ആ​ക്ഷേ​പം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​ള​രെ വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​ത്. തൃ​ശൂ​ർ റോ​ഡി​ലെ പൈ​ലി​ംഗ് പ്ര​വൃ​ത്തി​ക​ൾ​ക്കു ശേ​ഷം കു​റ്റി​പ്പു​റം റോ​ഡി​ലേ​ക്കു മാ​റി​യ​തോ​ടെ​യാ​ണ് പ്ര​വൃ​ത്തി​ക​ൾ​ക്കു വേ​ഗം കു​റ​ഞ്ഞ​ത്. പൈ​ലി​ംഗി​നി​ടെ കാ​ണ​പ്പെ​ട്ട വ​ലി​യ പാ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​ട​സ​മാ​യി.

തു​ട​ർ​ന്നു വി​വി​ധ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി പൈ​ലി​ങ്ങ് തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഉ​പ​ക​ര​ണ​ത്തി​ൽ ത​ക​രാ​ർ നേ​രി​ട്ട​ത്. ഇ​തോ​ടെ ഇ​വി​ട​ത്തെ പൈ​ലി​ംഗ് നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ തൃ​ശൂ​ർ റോ​ഡി​ലെ അ​വ​ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ളി​ലേ​ക്കു നീ​ങ്ങി. എ​ന്നാ​ൽ പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ച​തോ​ടെ എം ​സാ​ന്‍റും മെ​റ്റ​ൽ ക്ഷാ​മം നി​ർ​മാ​ണ​ത്തെ ബാ​ധി​ച്ച​താ​യാ​ണ് സൂ​ച​ന​യു​ള്ള​ത്.

പി​ല്ല​റു​ക​ളു​ടെ കോ​ണ്‍​ക്രീ​റ്റി​നു ആ​വ​ശ്യ​മാ​യ മെ​റ്റ​ലും എം ​സാ​ന്‍റും മാ​ത്ര​മാ​ണ് ശേ​ഖ​രി​ച്ചു​വ​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ആ​വ​ശ്യ​നു​സ​ര​ണം എ​ത്തി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. തൃ​ശൂ​ർ റോ​ഡി​ൽ പാ​ല​ത്തി​നാ​വ​ശ്യ​മാ​യ തൂ​ണു​ക​ൾ​ക്കു ക​ന്പി​കെ​ട്ടി കോ​ണ്‍​ക്രീ​റ്റി​നു സ​ജ്ജ​മാ​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ശേ​ഷി​ക്കു​ന്ന പി​ല്ല​റു​ക​ളു​ടെ കോ​ണ്‍​ക്രീ​റ്റി​നു ആ​വ​ശ്യ​മാ​യ മെ​റ്റീ​രി​യ​ൽ​സ് സ്റ്റോ​ക്കു​ള്ള​താ​യും പൈ​ലി​ങ്ങി​നാ​യി പു​തി​യ യ​ന്ത്രം അ​ടു​ത്ത ദി​വ​സം എ​ത്തു​മെ​ന്നും ക​രാ​ർ ക​ന്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.