സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ത​മി​ഴ്നാ​ടി​ന്‍റെ താ​ര​മാ​കാ​ൻ അ​ലി സ​ഫ്വാ​ൻ
Monday, September 16, 2019 12:03 AM IST
കൊ​ണ്ടോ​ട്ടി: സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ത​മി​ഴ്നാ​ടി​ന്‍റെ ടീ​മം​ഗ​മാ​യി പു​ളി​ക്ക​ൽ ഒ​ള​വ​ട്ടൂ​ർ സ്വ​ദേ​ശി ഇ​റ​ങ്ങും. ഒ​ള​വ​ട്ടൂ​ർ യ​തീം​ഖാ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി അ​ലി സ​ഫ്വാ​ൻ ആ​ണ് സ​ന്തോ​ഷ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള മു​പ്പ​തം​ഗ ത​മി​ഴ്നാ​ട് ടീ​മി​ലി​ടം നേ​ടി​യ​ത്.​ത​ഞ്ചാ​വൂ​രി​ൽ ന​ട​ന്ന ഓ​പ്പ​ണ്‍ സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ലാ​ണ് അ​ലി സ​ഫ്വാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. അ​ഞ്ചാം ക്ലാ​സു മു​ത​ൽ പ​ത്താം ക്ലാ​സു വ​രെ ഒ​ള​വ​ട്ടൂ​ർ യ​തീം​ഖാ​ന സ്കൂ​ളി​ൽ പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച അ​ലി സ​ഫ്വാ​ൻ സ്കൂ​ൾ സ​ബ്ജൂ​ണി​യ​ർ, ജൂ​ണി​യ​ർ ടീ​മു​ക​ളു​ടെ ക്യാ​പ്റ്റ​നു​മാ​യി​രു​ന്നു. സ്കൂ​ൾ കാ​യി​കാ​ധ്യാ​പ​ക​ൻ അ​ബ്ദു​ൾ​ഗ​ഫൂ​റി​ന്‍റെ കീ​ഴി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങി​യ അ​ലി സ​ഫ്വാ​ൻ ര​ണ്ടു ത​വ​ണ കൊ​ണ്ടോ​ട്ടി സ​ബ്ജി​ല്ല​യു​ടെ ജ​ഴ്സി അ​ണി​ഞ്ഞി​ട്ടു​ണ്ട്. ഇ​പ്പോ​ൾ കോ​യ​ന്പ​ത്തൂ​ർ നെ​ഹ്റു കോ​ള​ജി​ൽ എം​ബി​എ വി​ദ്യാ​ർ​ഥി​യാ​ണ്. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി കോ​ള​ജ് ടീം ​അം​ഗ​വും ഇ​പ്പോ​ൾ ടീം ​ക്യാ​പ്റ്റ​നു​മാ​ണ്. സ്കൂ​ൾ പ​ഠ​ന കാ​ല​ത്തും ശേ​ഷ​വും നാ​ട്ടി​ലെ അ​രി​ന്പ്ര മി​ഷ​ൻ സോ​ക്ക​ർ അ​ക്കാ​ഡ​മി​യി​ൽ സി.​ടി അ​ജ്മ​ലി​ന്‍റെ കീ​ഴി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം സം​സ്ഥാ​ന സീ​നി​യ​ർ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ണ്ണൂ​ർ ജി​ല്ല​ക്കാ​യി ബൂ​ട്ടു​കെ​ട്ടി​യ അ​ലി ക​ണ്ണൂ​ർ ല​ക്കി സ്റ്റാ​ർ, മ​ഞ്ചേ​രി എ​വ​ർ​ഗ്രീ​ൻ, ഏ​റ​നാ​ട് ഫൈ​റ്റേ​ഴ്സ് എ​ന്നീ ടീ​മു​ക​ൾ​ക്കാ​യി ക​ളി​ച്ചി​രു​ന്നു. ഒ​ള​വ​ട്ടൂ​ർ മ​ങ്ങാ​ട്ടു​മു​റി എ.​എം അ​ല​വി​ക്കു​ട്ടി -റു​ബീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.