സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സ​മാ​പി​ച്ചു
Monday, September 16, 2019 12:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടാ​ന്പി റോ​ഡ് ചോ​ലോം​കു​ന്നി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ക്രാ​ഫ്റ്റ്സ് ആ​ശു​പ​ത്രി​യു​ടെ പ്രീ ​ലോ​ഞ്ചി​ംഗി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ജ​ന​റ​ൽ, ഡ​യ​ബ​റ്റി​ക് മെ​ഡി​ക്ക​ൽ ക്യാ​ന്പ് സ​മാ​പി​ച്ചു.
ഉ​ച്ച​യ്ക്കു ര​ണ്ട​ര​വ​രെ ന​ട​ത്തി​യ ക്യാ​ന്പി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മൂ​ന്നൂ​റോ​ളം രോ​ഗി​ക​ൾ പ​ങ്കെ​ടു​ത്തു.
ഡ​യ​ബ​റ്റി​ക് വി​ഭാ​ഗ​ത്തി​ൽ ഡോ. ​ഷാ​ജി അ​ബ്ദു​ൾ ഗ​ഫൂ​റും ജ​ന​റ​ൽ മെ​ഡി​സി​നി​ൽ ഡോ. ​അ​ഹ​മ്മ​ദ് അ​സ്ഹ​ർ, ഡോ. ​അ​സീം പാ​ല​യി​ൽ, ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ഡോ. ​പി. സ​ജ്ല​യും സ്ത്രീ​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ഡോ. ​റൈ​ഹീ​ൽ ജാ​ബി​റും പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.