ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നെ​ത്തി​യ​വ​ർ വ​ലഞ്ഞു
Wednesday, September 18, 2019 12:25 AM IST
തേ​ഞ്ഞി​പ്പ​ലം: ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്തു​ന്ന സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ത​മ്മി​ലു​ണ്ടാ​യ പി​ടി​വാ​ശി​യി​ൽ തി​രൂ​ര​ങ്ങാ​ടി​യി​ൽ നി​ര​വ​ധി അ​പേ​ക്ഷ​ക​ർ​ക്ക് ടെ​സ്റ്റി​ന് അ​വ​സ​രം ല​ഭി​ച്ചി​ല്ല. പൂ​ക്കി​പ്പ​റ​ന്പി​ലെ പൊ​തു​മാ​രാ​മ​ത്ത് സ്ഥ​ല​ത്ത് ടെ​സ്റ്റ് ന​ട​ത്തു​ന്ന ഇ​ടം ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ത് വ​കു​പ്പ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് രാ​വി​ലെ മു​ത​ൽ കാ​ത്തു​നി​ന്ന അ​പേ​ക്ഷ​ക​രെ പ്ര​യാ​സ​ത്തി​ലാ​ക്കി​യ​ത്. തൊ​ട്ട​ടു​ത്ത സ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ഉ​ണ്ടാ​യി​ട്ടും സ്കൂ​ൾ ജീ​വ​ന​ക്കാ​രും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും തയ്യാറാക്കാത്തതോടെ അ​പേ​ക്ഷ​ക​രെ നി​രാ​ശ​യി​ലാ​ക്കി മ​ട​ക്കി​യ​ത്. ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് തി​രൂ​ര​ങ്ങാ​ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് കീ​ഴി​ൽ സ്ഥി​ര​മാ​യി ടെ​സ്റ്റ് ന​ട​ത്താ​റു​ള്ള പൂ​ക്കി​പ്പ​റ​ന്പി​ലെ പൊ​തു​മ​രാ​മ​ത്ത് സ്ഥ​ല​ത്ത് ഡ്രൈ​വി​ംഗ് സ്കൂ​ളു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ടെ​സ്റ്റ് ന​ട​ത്തു​ന്ന സ്ഥ​ലം കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ത്.
ക​ല്ലു​ക​ൾ നി​റ​ഞ്ഞ സ്ഥ​ലം ഇ​ര​ച​ക്ര വാ​ഹ​ന ടെ​സ്റ്റി​ന് പ്ര​തി​കൂ​ല​മാ​കു​ന്ന​താ​ണ് ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ പ്ര​വ​ർ​ത്തി ന​ട​ത്താ​ൻ കാ​ര​ണം. കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​ട​ഞ്ഞ​തോ​ടെ രാ​വി​ലെ ടെ​സ്റ്റി​ൽ നി​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പി​ൻ​മാ​റി. എ​ന്നാ​ൽ വ്യാ​ഴാ​ഴ്ച വ​രെ സ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​നു​മ​തി ന​ൽ​കി​യ​താ​യ വി​വ​ര​ത്തി​ൽ ഡ്രൈ​വി​ങ് സ്കൂ​ളു​ക​ളും ഉ​റ​ച്ച് നി​ന്ന​താ​ണ് പി​ടി​വാ​ശി​ക​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. തൊ​ട്ട​ടു​ത്ത സ്ഥ​ല​ത്ത് ടെ​സ്റ്റ് ന​ട​ത്താ​ൻ അ​പേ​ക്ഷ​ക​ർ ത​യാ​റാ​യി​ട്ടും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ രാ​വി​ലെ മു​ത​ൽ കാ​ത്തു​നി​ന്ന അ​പേ​ക്ഷ​ക​രെ നി​രാ​ശ​യി​ലാ​ക്കി​യ​ത് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി. അ​തേ​സ​മ​യം അ​നു​മ​തി വാ​ങ്ങാ​തെ ന​ട​ത്തി​യ കോ​ണ്‍​ക്രീ​റ്റ് പ്ര​വ​ർ​ത്തി വ്യാ​ഴാ​ഴ്ച​യോ​ടെ പൊ​ളി​ച്ച് നീ​ക്കാ​മെ​ന്ന് ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ൾ അ​റി​യി​ച്ച​താ​യും അ​തു​വ​രെ​യു​ള്ള ദി​വ​സം ടെ​സ്റ്റു​ക​ൾ ന​ട​ത്താ​ൻ അ​നു​മ​തി ല​ഭി​ച്ച​താ​ണെ​ന്നും സ്കൂ​ളു​ക​ൾ പ​റ​ഞ്ഞു.​സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വി​ഭാ​ഗ​വും വാ​ശി​യി​ൽ ഉ​റ​ച്ച് നി​ന്ന​തോ​ടെ സ്ത്രീ​ക​ള​ട​ക്കം നി​ര​വ​ധി​പേ​രാ​ണ് ടെ​സ്റ്റി​ന് അ​വ​സ​രം ല​ഭി​ക്കാ​തെ മ​ട​ങ്ങി​യ​ത്.