വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കി​ടെ ചാ​ടി​പ്പോ​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി
Wednesday, September 18, 2019 12:28 AM IST
എ​ട​ക്ക​ര: കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പ്ര​തി ചാ​ടി​പ്പോ​യി. മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം പി​ടി​കൂ​ടി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. മൂ​ത്തേ​ടം താ​ളി​പ്പാ​ടം സ്രാ​ന്പി​ക്ക​ൽ ഹം​സ​ക്കു​ട്ടി​യാ​ണ് (60) എ​ട​ക്ക​ര പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ചാ​ടി​പ്പോ​യ​ത്. സെ​പ്റ്റം​ബ​ർ ഏ​ഴി​ന് അ​യ​ൽ​വാ​സി​യെ കൈ​ക്കോട്ട് കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ എ​ട​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. അ​ടി​യേ​റ്റ അ​യ​ൽ​വാ​സി​യെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് മൂ​ക്കി​ന്‍റെ​യും നെ​റ്റി​യു​ടെ​യും എ​ല്ലി​ന് പൊ​ട്ട​ലു​ള്ള​താ​യ​റി​ഞ്ഞ​ത്.
തു​ട​ർ​ന്ന് പോ​ലി​സ് പി​ടി​കൂ​ടി​യ ഹം​സ​ക്കു​ട്ടി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് വൈ​ദ്യ പ​രി​ശോ​ധ​ന​ക്കാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ര​ക്ത​സ​മ്മ​ർ​ദം കൂ​ടി​യ​തി​നാ​ൽ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ഇ​യാ​ളെ നി​രീ​ക്ഷ​ണ​മു​റി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി​രു​ന്നു. ഇ​വി​ടെ വെ​ച്ചാ​ണ് ഹം​സ​ക്കു​ട്ടി ക​ട​ന്നു​ക​ള​ഞ്ഞ​ത്. എ​ട​ക്ക​ര സി​ഐ മ​നോ​ജ് പ​റ​യ​റ്റ, എ​സ്ഐ വി. ​അ​മീ​റ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട്ത​തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ വൈ​കി​ട്ട് നാ​ലോ​ടെ പ​ട്ടി​ക്കാ​ട് പ​ള്ളി​ക്കു​ത്തി​ൽ നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വീ​ണ്ടും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തി​രി​ച്ചെ​ത്തി​ച്ച പ്ര​തി​യെ മ​ഞ്ചേ​രി കോ​ട​തി​യി​ലെ മ​ജി​സ്ട്രേ​റ്റ് എ​ത്തി റി​മാ​ൻ​ഡ് ചെ​യ്തു. പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ചാ​ടി​പ്പോ​യ​തി​ന് മ​ഞ്ചേ​രി പോ​ലീ​സും ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.