ഗീ​തു​വി​ന്‍റെ സി​വി​ൽ സ​ർ​വീ​സ് മോ​ഹ​ത്തി​ന് സ​ഹാ​യ​വു​മാ​യി സം​സ്കാ​ര സാ​ഹി​തി
Wednesday, September 18, 2019 12:28 AM IST
നി​ല​ന്പൂ​ർ: ഗീ​തു​വി​ന്‍റെ സി​വി​ൽ സ​ർ​വീ​സ് മോ​ഹ​ത്തി​ന് സം​സ്കാ​ര സാ​ഹി​തി​യു​ടെ സ​ഹാ​യം. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ വീ​ടും കൃ​ഷി​യി​ട​വും ഒ​ലി​ച്ചു​പോ​യ​തോ​ടെ പ​ഠ​നം ഉ​പേ​ക്ഷി​ച്ച് ഉ​ൾ​വ​ന​ത്തി​ലേ​ക്ക് കാ​ടു​ക​യ​റി​യ​താ​യി​രു​ന്നു ഗീ​തു​വി​ന്‍റെ കു​ടും​ബം. പ​ഠ​ന​സ​ഹാ​യ​വു​മാ​യി സം​സ്കാ​ര സാ​ഹി​തി ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തും സം​ഘ​വും കാ​ടു​ക​യ​റി ഗീ​തു​വി​ന്‍റെ കു​ടി​ലി​ലെ​ത്തി ആ​ദ്യ​ഘ​ട്ട​സ​ഹാ​യ​മാ​യ കാ​ൽ​ല​ക്ഷം രൂ​പ കൈ​മാ​റി.

സി​വി​ൽ സ​ർ​വീ​സ് പ​ഠ​ന​ചെ​ല​വ് പൂ​ർ​ണ​മാ​യും ഏ​റ്റെ​ടു​ക്കു​മെന്ന് ഉ​റ​പ്പും ന​ൽ​കി. സ​ഹാ​യ​മേ​റ്റു​വാ​ങ്ങി​യ ഗീ​തു സി​വി​ൽ സ​ർ​വീ​സ് ല​ഭി​ച്ചാ​ൽ കോ​ള​നി​ക്കാ​ർ​ക്കെ​ല്ലാം വീ​ടു​ന​ൽ​ക​ണ​മെ​ന്ന​താ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് പ​ങ്കു​വ​ച്ചു.വാ​ണി​യം​പു​ഴ കോ​ള​നി​യി​ലെ ശ​ശി-​ഗീ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ഗീ​തു ബു​രു​ദം അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്. പ​ഠ​ന​ത്തി​ൽ മി​ടു​ക്കി​യാ​യ ഗീ​തു ബു​രു​ദ പ​ഠ​ന​ത്തോ​ടൊ​പ്പം സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​ന​വും ന​ട​ത്തി​യി​രു​ന്നു. ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഗ​തി​മാ​റി​യൊ​ഴു​കി​യ വാ​ണി​യം​പു​ഴ ഗീ​തു​വി​ന്‍റെ അ​ട​ക്കം കോ​ള​നി​യി​ലെ അ​ഞ്ചു​വീ​ടു​ക​ളാ​ണ് ക​വ​ർ​ന്ന​ത്. വീ​ടി​നോ​ട് ചേ​ർ​ന്ന കൃ​ഷി​സ്ഥ​ല​വും പു​ഴ​യെ​ടു​ത്തു. ചാ​ലി​യാ​റി​നു കു​റു​കെ കോ​ള​നി​യി​ലേ​ക്കു​ള്ള പാ​ല​വും ത​ക​ർ​ത്തു.

ഇ​തോ​ടെ ഗീ​തു​വും കു​ടും​ബ​വു​ം കോ​ള​നി​യി​യി​ലു​ള്ള കു​ടും​ബ​ങ്ങ​ളെ​ല്ലാം ഉ​ൾ​വ​ന​ത്തി​ലേ​ക്കു ക​യ​റു​ക​യാ​യി​രു​ന്നു. പ്ലാ​സ്റ്റി​ക് ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി​യ ചെ​റി​യ ഷെ​ഡാണ് ഗീ​തു​വി​ന്‍റെ കൂ​ര. പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മ​റ്റ കോ​ള​നി​യി​ലേ​ക്ക് ച​ങ്ങാ​ടം​വ​ഴി​യെ​ത്തി മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​രം ന​ട​ന്നാ​ണ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തും നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ, സി.​ആ​ർ.​പ്ര​കാ​ശ് അ​ട​ക്ക​മു​ള്ള സം​ഘ​മെ​ത്തി​യ​ത്. ഗീ​തു​വി​നും ഒ​പ്പം കോ​ള​നി​യി​ലെ പ​ഠി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പ​ഠ​ന സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്തു. കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കെ​ല്ലാം ഭ​ക്ഷ​ണ​ക്കിറ്റും വ​സ്ത്ര​ങ്ങ​ളും ന​ൽ​കി​യാ​ണ് ഇ​വ​ർ മ​ട​ങ്ങി​യ​ത്.