നാ​ടു​കാ​ണി ചു​ര​ത്തി​ലൂ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി
Wednesday, September 18, 2019 12:28 AM IST
എ​ട​ക്ക​ര: അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യാ​യ നാ​ടു​കാ​ണി ചു​ര​ത്തി​ലൂ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് ചു​രം പാ​ത ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാ​സം എ​ട്ടി​ന് ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ണ്ണും പാ​റ​ക്കൂ​ട്ട​ങ്ങ​ളും വ​ന്ന​ടി​ഞ്ഞാ​ണ് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്. നാ​ൽ​പ​ത് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നാ​യ​ത്. അ​തേ​സ​മ​യം, ഭാ​ര​വാ​ഹ​ന​ങ്ങ​ൾ കൂ​ടി ക​ട​ത്തി​വി​ടാ​ൻ പാ​ക​ത്തി​ൽ പാ​ത​യു​ടെ സു​ര​ക്ഷ വി​ല​യി​രു​ത്താ​ൻ 19ന് ​എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നിയ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘം സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റോ​ഡിന്‍റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം ഉ​ഭീ​ഷ​ണി​യി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ 20ന് ​റോ​ഡി​ലൂ​ടെ ഭാ​ര​വാ​ഹ​ന​ങ്ങ​ളും ക​ട​ത്തി​വി​ടാ​നാ​ണ് തീ​രു​മാ​നം. തേ​ൻ​പാ​റ​യി​ലും ത​ക​ര​പ്പാ​ടി​യി​ലും റോ​ഡി​ലേ​ക്ക് പ​തി​ച്ച പാ​റ​ക​ളും മ​ണ്ണും ഏ​റി​യ ഭാ​ഗ​വും നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. പ്ര​വ​ർ​ത്തി തു​ട​ങ്ങു​ന്ന​തി​ന് മു​ന്പും ഭ​ക്ഷ​ണ വേ​ള​ക​ളി​ലും ജോ​ലി അ​വ​സാ​നി​പ്പി​ച്ച ശേ​ഷ​വും നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ക​ട​ത്തി​വി​ട്ടി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച​യോ​ടു​കൂ​ടി തേ​ൻ​പാ​റ​യി​ലെ പ്ര​വ​ർ​ത്തി പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.