നി​ല​ന്പൂ​രി​ൽ മൂ​വാ​യി​രം കോ​ടി​യു​ടെ ന​ഷ്ട​ം: എം​എ​ൽ​എ
Wednesday, September 18, 2019 12:29 AM IST
എ​ട​ക്ക​ര: ഉ​രു​ൾ​പൊ​ട്ട​ലും പ്ര​ള​യ​വും ഉ​ണ്ടാ​യ​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ മാ​യും​മു​ന്പേ നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര​സം​ഘം എ​ത്തി​യ​ത് ന​ല്ല​കാ​ര്യ​മാ​ണെ​ന്ന് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ. സാ​ധാ​ര​ണ​യാ​യി കെ​ടു​തി​ക​ൾ സം​ഭ​വി​ച്ച് കാ​ല​താ​മ​സ​മെ​ടു​ത്താ​ണ് കേ​ന്ദ്ര​സം​ഘ​ങ്ങ​ൾ എ​ത്താ​റു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ദു​രി​ത​ത്തിന്‍റെയും നാ​ശ​ത്തി​ന്‍റെ​യും ക​ണ​ക്കു​ക​ൾ ശ​രി​യാ​യ രൂ​പ​ത്തി​ൽ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യാ​റി​ല്ല. എ​ന്നാ​ൽ, ഇ​ത്ത​വ​ണ പ്ര​ള​യ​ക്കെ​ടു​തി​ക​ൾ എ​ല്ലാം നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടാ​ൻ സം​ഘ​ത്തി​ന് സാ​ധി​ച്ചെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. മൂ​വാ​യി​രം കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് നി​ല​ന്പൂ​രി​ൽ മാ​ത്ര​മു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ള​യ​ക്കെ​ടു​തി: ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു

മ​ഞ്ചേ​രി: ഉ​രു​ൾ​പൊ​ട്ട​ലും മ​ഴ​ക്കെ​ടു​തി​യിലും ജി​ല്ല​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്താ​ൻ എ​ത്തി​യ കേ​ന്ദ്ര സം​ഘ​ത്തി​ന് മു​ന്നി​ൽ ക​ണ​ക്കു​ക​ളും വി​വ​ര​ങ്ങ​ളും സ​മ​ർ​പ്പി​ച്ചു.​
രാ​വി​ലെ പ​ത്തി​ന് മ​ഞ്ചേ​രി വി​പി ഹാ​ളി​ൽ​ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ​മാ​ലി​ക്ക് സം​ഘ​ത്തി​ന് മു​ന്പാ​കെ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ കൃ​ഷി മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ർ ഡോ. ​കെ.​മ​നോ​ഹ​ര​ൻ, ധ​ന മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എ​സ്‌സി മീ​ണ, ഉൗ​ർ​ജ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഒ.​പി.​സു​മ​ൻ എ​ന്നി​വ​ർ​ക്ക് മു​ന്പാ​കെ​യാ​ണ് കെ​ടു​തി​ക്ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ച​ത്.