തീ​രാ​ദു​രി​തത്തിൽ ഗീ​ത​യും കു​ടും​ബ​വും
Wednesday, September 18, 2019 12:29 AM IST
നി​ല​ന്പൂ​ർ: വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ൽ ഉ​ണ്ടാ​യ മ​ണ്ണി​ലി​ടി​ച്ചി​ൽ ഗീ​ത​ക്കും കു​ടും​ബ​ത്തി​നും തീ​രാ​ദു​രി​തം. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളാ​യി​രു​ന്ന പാ​റ​ക്ക​ൽ ആ​മി​ന, സാ​ജി​ത എ​ന്നീ സ​ഹോ​ദ​രി​മാ​ർ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ​തോ​ടെ ശാ​രീ​രി​ക​വൈ​ക​ല്യ​വും മ​നോ​വൈ​ക​ല്യ​വു​മു​ള്ള 23കാ​ര​നാ​യ മ​ക​നെ​യും എ​ടു​ത്ത് ഗീ​ത​യും അ​വ​ർ​ക്കൊ​പ്പം ഭ​ർ​ത്താ​വ് സെ​ൽ​വ​രാ​ജും, ഇ​ള​യ മ​ക​നാ​യ പ്ര​ദീ​പും മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ ക്യാ​ന്പി​ലെ​ത്തി. ആ​റു ദി​വ​സം അ​വി​ടെ ക​ഴി​ച്ചു. എ​ല്ലാ കാ​ര്യ​ത്തി​നും പ​ര​സ​ഹാ​യം വേ​ണ്ട മ​ക​നു​മാ​യി ക​ഴി​യു​ന്ന​തി​ലു​ള്ള ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കി, സെ​ൽ​വ​രാ​ജ് ടാ​പ്പിം​ഗ് ജോ​ലി ചെ​യ്യു​ന്ന കു​റ്റ​ന്പാ​റ​യ്ക്ക് അ​ടു​ത്തു​ള്ള മേ​ലെ കു​റ്റ​ന്പാ​റ​യി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. കാ​ലി​ന് രോ​ഗം ബാ​ധി​ച്ച​തോ​ടെ സെ​ൽ​വ​രാ​ജി​ന് ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.
നി​ല​വി​ൽ 2000 രൂ​പ പ്ര​കാ​രം ര​ണ്ട് മാ​സ​ത്തെ വാ​ട​ക പ​ല​രി​ൽ നി​ന്നും ക​ടം വാ​ങ്ങി​യാ​ണ് ന​ൽ​കി​യ​തെ​ന്ന് സെ​ൽ​വ​രാ​ജ് പ​റ​ഞ്ഞു. ന​ല്ല​വ​രാ​യ ആ​ളു​ക​ൾ ഭ​ക്ഷൃ സാ​ധ​ന​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ത്തി​ച്ച് ന​ൽ​കി​യ​ത് കു​ടും​ബ​ം കഴിയുന്നത്. വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് ഭി​ത്തി​യ​ട​ക്കം വി​ണ്ടു​കീ​റി​യ വീ​ട്ടി​ലേ​ക്ക് പോ​കു​ക സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ഗീ​ത പ​റ​ഞ്ഞു. മ​ക​നെ വീ​ട്ടി​ൽ ഒ​റ്റ​ക്കാ​ക്കി പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഗീ​തക്ക് ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യി​ല്ല. സെ​ൽ​വ​രാ​ജി​ന്‍റെ കാ​ലു​ക​ൾ​ക്ക് ബ​ല​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ സെ​ൽ​വ​രാ​ജി​ന് ജോ​ലി​ക്ക് പോ​കാ​നു​ള്ള പ്ര​യാ​സ​വും ഇ​വ​രെ അ​ല​ട്ടു​ക​യാ​ണ്.