ടി​ആ​ർസി പു​ര​സ്കാ​രം സു​ജാ​ത​ന്
Thursday, September 19, 2019 12:15 AM IST
എ​ട​പ്പാ​ൾ : എ​ട​പ്പാ​ൾ നാ​ട​ക അ​ര​ങ്ങി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ടിആ​ർസി സ്മാ​ര​ക പു​ര​സ്കാ​ര​ത്തി​നു ക​ലാ​ര​ത്നം ആ​ർ​ട്ടി​സ്റ്റ് സു​ജാ​ത​നെ തെ​ര​ഞ്ഞെ​ടു​ത്തു. നാ​ട​ക മേ​ഖ​ല​ക്ക് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജൂ​റി സു​ജാ​ത​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് പ​തി​നാ​യി​ര​ത്തി ഒ​ന്ന് രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങി​യ​താ​ണ് അ​വാ​ർ​ഡ്.

ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ. ശി​വ​ജി ഗു​രു​വാ​യൂ​ർ, പ​ര​ത്തു​ള്ളി ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ​താ​ണ് ജൂ​റി. ഒ​ക്ടോ​ബ​ർ 26ന് ​എ​ട​പ്പാ​ൾ വ​ള്ള​ത്തോ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന എ​ട​പ്പാ​ൾ നാ​ട​ക അ​ര​ങ്ങി​ന്‍റെ പ​തി​നൊ​ന്നാ​മ​ത് അ​ഖി​ല കേ​ര​ള പ്ര​ഫ​ഷ​ണ​ൽ നാ​ട​ക മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്്ഘാ​ട​ന വേ​ദി​യി​ൽ ആ​ർ​ട്ടി​സ്റ്റ് ന​ന്പൂ​തി​രി അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​മെ​ന്നു സം​ഘാ​ട​ക​രാ​യ പ്ര​ഭാ​ക​ര​ൻ ന​ടു​വ​ട്ടം, കെ. ​സു​ധീ​ർ ബാ​ബു,ദാ​സ് കു​റ്റി​പ്പാ​ല, ര​ജ​നി മു​ര​ളി എ​ന്നി​വ​ർ അ​റി​യി​ച്ചു.