ബാ​ങ്കി​ംഗ് ഫ്ര​ണ്ടി​യ​ർ അ​വാ​ർ​ഡ് പെ​രി​ന്ത​ൽ​മ​ണ്ണ അ​ർ​ബ​ൻ ബാ​ങ്കി​ന്
Thursday, September 19, 2019 12:15 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ​ച​വ​ച്ച സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഫ്ര​ണ്ടി​യേ​ഴ്സ് ഇ​ൻ കോ-​ഓ​പ്പ​റേ​റ്റി​വ് ബാ​ങ്കി​ംഗ് അ​വാ​ർ​ഡി​നു പെ​രി​ന്ത​ൽ​മ​ണ്ണ അ​ർ​ബ​ൻ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഗോ​വ​യി​ൽ ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ംഗ് സ​മ്മി​റ്റി​ൽ ബാ​ങ്ക് വൈ​സ് ചെ​യ​ർ​മാ​ൻ പി.​സി ഷം​സു​ദീ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ വി. ​മോ​ഹ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്തി​ൽ നി​ന്നു അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങും. നാ​ഷ​ണ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ംഗ് സ​മ്മി​റ്റ് റി​സ​ർ​വ് ബാ​ങ്ക് എ​ക്ക​ണോ​മി​ക് അ​നാ​ലി​സി​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് ജ​ന​റ​ൽ മാ​നേ​ജ​ർ എ​ൻ.​പി മോ​ഹ​പ​ത്ര ഗോ​വ ഹോ​ളി​ഡേ ഇ​ൻ ഹോ​ട്ട​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.