സി​ബി​എ​സ്ഇ ക​ലോ​ത്സ​വം: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Thursday, September 19, 2019 12:17 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ ക​ലോ​ത്സ​വം ഒ​ക്ടോ​ബ​ർ 26, 27 തി​യ​തി​ക​ളി​ൽ പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും സ​ർ​ഗോ​ൽ​സ​വ​വും ഐ​ടി മേ​ള​യും ഒ​ക്ടോ​ബ​ർ 19, 20 തി​യ​തി​ക​ളി​ൽ തി​രൂ​ർ ബെ​ഞ്ച് മാ​ർ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലും സം​ഘ​ടി​പ്പി​ക്കും.

മേ​ള​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് 101 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ റ​ഷീ​ദ​ലി, അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ. ​കേ​ശ​വ​ൻ, പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് പാ​റ​യി​ൽ എ​ന്നി​വ​ർ സ​ഹ ര​ക്ഷാ​ധി​കാ​രി​ക​ളും സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ നാ​സ​ർ ചെ​യ​ർ​മാ​നും സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു പ​തി​പ്ലാ​ക്ക​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യി 101 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

രൂ​പീ​ക​ര​ണ യോ​ഗം പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ അ​ഖി​ലേ​ന്ത്യാ പ്രൈ​വ​റ്റ് സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​ബ്ദു​ൾ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു പ​തി​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​തു​ക്കി​യ ക​ലോ​ത്സ​വ മാ​ന്വ​ൽ ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ർ പ്ര​കാ​ശ​നം ചെ​യ്തു. സ​ഹോ​ദ​യ സ്കൂ​ൾ മാ​ഗ​സി​ൻ മ​ത്സ​ര​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ബെ​ഞ്ച് മാ​ർ​ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ തി​രൂ​ർ, പീ​വീ​സ് പ​ബ്ലി​ക് സ്കൂ​ൾ നി​ല​ന്പൂ​ർ, പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ നി​ല​ന്പൂ​ർ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മു​ന്നും സ​മ്മാ​ന​ങ്ങ​ൾ നേ​ടി.

ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​എ.​എം ആ​ന്‍റ​ണി, ജോ​ജി പോ​ൾ, ടി​റ്റോ എം. ​ജോ​സ​ഫ്, ഫാ. ​ജോ​സ് ക​ള​ത്തി​പ്പ​റ​ന്പി​ൽ, ഷം​ല യു. ​സ​ലീം, വി​നീ​ത വി. ​നാ​യ​ർ, നി​ർ​മ​ല ച​ന്ദ്ര​ൻ, കെ. ​മ​ധു എ​ന്നി​വ​ർ പ്രസംഗിച്ചു.