ക​രു​വാ​ര​ക്കു​ണ്ട് യു​ഡി​എ​ഫി​ൽ ത​ർ​ക്കം മു​റു​കി
Thursday, September 19, 2019 12:17 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ മു​ൻ​ധാ​ര​ണ പ്ര​കാ​രം സ്ഥാ​ന​മാ​ന​ങ്ങ​ൾ രാ​ജി​വ​യ്ക്കാ​ൻ ത​യാ​റാ​കാ​ത്ത കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ​ക്കു മു​സ്ലിം​ലീ​ഗി​ന്‍റെ അ​ന്ത്യ​ശാ​സ​നം. വെ​ള്ളി​യാ​ഴ്ച്ച​ക്ക​കം സ്ഥാ​ന​മാ​ന​ങ്ങ​ൾ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ലീ​ഗ് പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വം കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തോ​ടു ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

20ന​കം മു​ൻ​ധാ​ര​ണ പ്ര​കാ​രം കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​യ്ക്കാ​ൻ ത​യാ​റാ​കാ​ത്ത​തു ലീ​ഗി​നു കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ള അ​തൃ​പ്തി​ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. 2018 സെ​പ്റ്റം​ബ​റി​ലാ​ണ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നു ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് മു​ന്ന​ണി ബ​ന്ധം പു​ന:​സ്ഥാ​പി​ച്ച​ത്. ആ​ദ്യ ടേ​മി​ൽ പ​ത്തു മാ​സം കോ​ണ്‍​ഗ്ര​സി​നു പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും പി​ന്നീ​ടു​ള്ള 14 മാ​സം മു​സ്ലിം​ലീ​ഗി​നു പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും ന​ൽ​കാ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് മു​ന്ന​ണി പു​ന:​സ്ഥാ​പി​ച്ച​ത്.

ഇ​തി​ൽ കോ​ണ്‍​ഗ്ര​സി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഉ​ള്ള​പ്പോ​ൾ വി​ക​സ​ന​കാ​ര്യം, ക്ഷേ​മ​കാ​ര്യം എ​ന്നീ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ വ​ഹി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ചു​മ​ത​ല ലീ​ഗ് പ്ര​തി​നി​ധി​യും വ​ഹി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.

എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​യാ​യ വി.​ആ​ബി​ദ​ലി, പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും ലീ​ഗ് പ്ര​തി​നി​ധി ഐ.​ടി സാ​ജി​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും രാ​ജി​വ​ച്ച​ങ്കി​ലും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ൾ​ രാജിവച്ചില്ല.

ധാ​ര​ണ പ്ര​കാ​രം സെ​പ്റ്റം​ബ​ർ അ​ഞ്ചി​നു കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ വി​ക​സ​ന, ക്ഷേ​മ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​യ്ക്ക​ണം. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് ഇ​തി​നു ത​യാ​റാ​കാ​ത്ത​താ​ണ് പു​തി​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ രാ​ജി​വ​യ്ക്കാ​ൻ ത​യാ​റ​ല്ലാ​ത്ത​തി​നാ​ൽ ലീ​ഗ് പ്ര​തി​നി​ധി​യാ​യ എ​ൻ.​കെ.​ഉ​ണ്ണീ​ൻ​കു​ട്ടി ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​യാ​ൻ ത​യാ​റാ​യി​ല്ല. ഇ​തു ഇ​രു​പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ലും അ​മ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.