കു​ടും​ബാ​രോ​ഗ്യ കെ​ട്ടി​ടോ​ദ്ഘാ​ട​നം 24 ന്
Thursday, September 19, 2019 12:18 AM IST
താ​നൂ​ർ: ഒ​ഴൂ​രി​ലെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ടം ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ.​ശൈ​ല​ജ 24ന്് ഉ​ദ്ഘാ​ട​നം ചെയ്യും. ഉ​ച്ച​യ്ക്ക് 12ന് ​ഒ​ഴൂ​രി​ലെ എ​ഫ്എ​ച്ച്സി​യി​ലാ​ണ് ച​ട​ങ്ങ്.
2.25കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നി​ർ​മാ​ണം. എ​ല്ലാ ദി​വ​സ​വും വൈ​കിട്ട് ആ​റു വ​രെ ഒപി സൗ​ക​ര്യം, ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ക്ലി​നി​ക്ക്, ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ ’ശ്വാ​സം ക്ലി​നി​ക്ക്, മാ​ന​സി​ക രോ​ഗി​ക​ൾ​ക്കു​ള്ള ആ​ശ്വാ​സ ക്ലി​നി​ക്ക്, മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കു​മു​ള്ള ഡി​ജി​റ്റ​ൽ ഇ​ല​ക്ട്രോ​ണി​ക് ഹെ​ൽ​ത്ത് റി​ക്കാ​ർ​ഡ്, വി​പു​ല​മാ​യ ഫാ​ർ​മ​സി, പ​രി​ശോ​ധ​ന കേ​ന്ദ്രം, സ്റ്റോ​ർ, ശി​ശു സൗ​ഹൃ​ദ കു​ത്തി​വ​യ്പ്് മു​റി എ​ന്നി​വ​യും ഒ​രു​ങ്ങു​ന്ന​താ​യി വി.​അ​ബ്ദു​റ​ഹി​മാ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.