ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Thursday, September 19, 2019 10:45 PM IST
ക​രു​വാ​ര​ക്കു​ണ്ട്: തു​വ്വൂ​ർ കി​ളി​ക്കു​ന്നി​ലെ കി​ളി​ക്കു​ന്നു​മ്മ​ൽ ബാ​ല​ന്‍റെ മ​ക​ൻ സു​ധീ​ഷ് (33) ബൈക്കപകടത്തിൽ മരിച്ചു. ഞാ​യാ​റാ​ഴ്ച വൈ​കുന്നേരം മ​ങ്ക​ട​യി​ലായി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച സ​ത്കാര​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങവേ ബൈ​ക്ക് വൈ​ദ്യു​തിപോസ്റ്റിൽ ഇ​ടി​ക്കുകയായിരുന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നും പ​രി​ക്കേ​റ്റി​രു​ന്നു. അ​ടു​ത്ത​മാ​സം 20നു ​സു​ധീ​ഷി​ന്‍റെ വി​വാ​ഹം നടത്താൻ നി​ശ്ച​യി​ച്ചി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: കാ​ർ​ത്യാ​യ​നി. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ബീ​ഷ്. സ്മി​ത, സ​ജി​ത.