അ​യണ്‍ ഫാ​ബ്രി​ക്കേ​ഷ​ൻ അ​സോ. സ​മ്മേ​ള​നം 22ന്
Friday, September 20, 2019 12:41 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള അ​യണ്‍ ഫാ​ബ്രി​ക്കേ​ഷ​ൻ ആ​ന്‍ഡ് എ​ൻ​ജി​നിയ​റി​ംഗ് യൂ​ണി​റ്റ് അ​സോ​സി​യേ​ഷ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് സ​മ്മേ​ള​നം 22ന് ​ന​ട​ക്കും. രാ​വി​ലെ ഒ​ൻ​പ​തി​ന് അ​ങ്ങാ​ടി​പ്പു​റം എം.​പി.​നാ​രാ​യ​ണ​മേ​നോ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ. ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പ​ണി​ക്കൂ​ലി ഈ​ടാ​ക്കാ​തെ ചെ​യ്യാ​ൻ സം​ഘ​ട​ന ത​യാ​റാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് വെ​ൽ​ഡി​ംഗ് ജോ​ലി​യെ ഓ​റ​ഞ്ച് കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് മാ​റ്റി വൈ​റ്റ് കാ​റ്റ​ഗ​റി​യി​ലാ​ക്കു​ക, മേ​ഖ​ല​ക്ക് വൈ​ദ്യു​തി നി​ര​ക്ക് വ​ലി​യ ഭാ​ര​മേ​ൽ​പ്പി​ക്കു​ന്ന സ്ലാ​ബി​ൽ നി​ന്നും മാ​റ്റം വ​രു​ത്തു​ക, ഈ ​മേ​ഖ​ല​യി​ൽ പ്രാ​വീ​ണ്യം നേ​ടി​യി​ട്ടു​ള്ള​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ട​ന​ക്ക് സ​ർ​ക്കാ​രി​ന്‍റെ ജോ​ലി​ക​ൾ ല​ഭി​ക്കു​ന്ന​വി​ധം നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് സ​മ്മേ​ള​നം മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
സ​മ്മേ​ള​ന​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം മു​ഖ്യാ​തി​ഥി​യാ​കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​കെ. ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​പി.​രാ​മ​ൻ​കു​ട്ടി, സെ​ക്ര​ട്ട​റി കെ.​പി.​വാ​സു​ദേ​വ​ൻ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​ടി.​മു​ഹ​മ്മ​ദ് ഹ​നീ​ഫ, കെ.​മു​ര​ളീ​മോ​ഹ​ൻ, കെ.​സ​ത്യ​ബാ​ല​ൻ തു​ട​ങ്ങി​യ​വ​ർ വാർത്താസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.