ഇ​ന്ന​ലെ വി​ചാ​ര​ണ ആ​രം​ഭി​ക്കാ​നി​രി​ക്കെ കൊ​ല​ക്കേ​സ് പ്ര​തി മു​ങ്ങി
Friday, September 20, 2019 12:42 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഇ​ന്ന​ലെ വി​ചാ​ര​ണ ആ​രം​ഭി​ക്കാ​നി​രി​ന്ന കൊ​ല​ക്കേ​സി​ലെ പ്ര​തി മു​ങ്ങി​. കേ​സ് ഈ ​മാ​സം 30ലേ​ക്ക് നീ​ട്ടി വ​ച്ചു.
മു​തു​വ​ല്ലൂ​ർ സൈ​ന​ബ വ​ധ​ക്കേ​സി​ലെ പ്ര​തി​യാ​യ പ​ര​പ്പ​ന​ങ്ങാ​ടി ചെ​ട്ടി​പ്പ​ടി ആ​ലു​ങ്ങ​ൽ കോ​ള​നി ബീ​ച്ചി​ൽ കാ​ഞ്ഞി​ര​ത്തും​വീ​ട്ടി​ൽ കോ​യ​മോ​ൻ എ​ന്ന അ​ൻ​സാ​ർ (44) ആ​ണ് മു​ങ്ങി​യ​ത്.​
ത​നി​ച്ചു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.​കൊ​ണ്ടോ​ട്ടി മു​തു​വ​ല്ലൂ​ർ കു​ഴി​ഞ്ഞി​ളം കു​ന്ന​ൻ​മു​ക്കി​ൽ അ​വു​ഞ്ഞി​ക്കാ​ട് കു​ഞ്ഞാ​ല​ന്‍റെ മ​ക​ൾ കു​ന്ന​ൻ സൈ​ന​ബ (65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
2012 സെ​പ്റ്റം​ബ​ർ നാ​ലി​ന് രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്.
ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച സൈ​ന​ബ​യ്ക്ക് മ​ക്ക​ളി​ല്ല. സ​ഹോ​ദ​ര​ന്‍റെ വീ​ടി​ന് സ​മീ​പ​മാ​ണ് സൈ​ന​ബ താ​മ​സി​ച്ചി​രു​ന്ന​ത്. മോ​ഷ​ണം ല​ക്ഷ്യ​മാ​ക്കി വീ​ടി​ന​ക​ത്ത് ക​യ​റി​യ പ്ര​തി​യെ​ക്ക​ണ്ട് സൈ​ന​ബ ബ​ഹ​ളം വ​ച്ച​തോ​ടെ ഇ​വ​രു​ടെ ത​ട്ടം ഉ​പ​യോ​ഗി​ച്ച് വാ​യും മൂ​ക്കും പൊ​ത്തി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. പി​റ്റേ​ന്ന് രാ​വി​ലെ​യാ​ണ് സൈ​ന​ബ മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും അ​റി​യു​ന്ന​ത്.
സൈ​ന​ബ​യു​ടെ മാ​ല, വ​ള​ക​ൾ, ക​മ്മ​ലു​ക​ൾ എ​ന്നി​വ ന​ഷ്ട​പ്പെ​ട്ടിരു​ന്നു. കേ​സി​ൽ ആ​കെ 61 സാ​ക്ഷി​ക​ളു​ണ്ട്.
കൊ​ണ്ടോ​ട്ടി സി​ഐ​യാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.
പ​രാ​തി​ക്കാ​ര​ന​ട​ക്കം അ​ഞ്ച് സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ന്ന​തി​നാ​യി കോ​ട​തി ഷെ​ഡ്യൂ​ൾ ചെ​യ്തി​രു​ന്ന കേ​സ് പ്ര​തി ഒ​ഴി​കെ എ​ല്ലാ​വ​രും ഹാ​ജ​രാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി പി​ന്നീ​ട് ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ​താ​യി​രു​ന്നു.