പ്ര​ള​യം ത​ക​ർ​ത്ത ക്ലബിനു സഹായവുമായി തൃ​ശൂ​ർ ബ​റ്റാ​ലി​യ​നി​ലെ പോ​ലീസു​കാ​ർ
Saturday, September 21, 2019 12:35 AM IST
നി​ല​ന്പൂ​ർ: അ​ത്തി​ക്കാ​ട് അ​ന​ശ്വ​ര ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന് സ​ഹാ​യ​വു​മാ​യി തൃ​ശൂ​രി​ലെ ഇ​ന്ത്യ റി​സ​ർ​വ് ബറ്റാ​ലി​യ​നി​ലെ പോലീസു​കാ​ർ. ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ത്തി​ക്കാ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ ക്ല​ബി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ടി​വി, ക​സേ​ര​ക​ൾ, ക്ല​ബി​ലെ ഫു​ട്ബോ​ൾ ക​ളി​കാ​ർ​ക്ക് ജ​ഴ്സി, ബൂ​ട്ട്, തു​ട​ങ്ങി എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളു​മാ​യാ​ണ് തൃ​ശൂ​രിലെ ക്യാന്പിൽ നി​ന്നും മൂന്ന് വാ​ഹ​ന​ങ്ങ​ളി​ലാ​യി ഇ​വ​ർ എ​ത്തി​യ​ത്.

നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി പോലീസു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. ക്ല​ബി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളു​ടെ ലി​സ്റ്റ് ജ​ന​മൈ​ത്രി പോലീസി​ലെ എ​എ​സ്ഐ, എ​ൻ.​ര​വീ​ന്ദ്ര​ൻ, വ​നി​താ സി​വി​ൽ പോലീസ് ഓ​ഫീ​സ​ർ പി.​സി.​ഷീ​ബ എ​ന്നി​വ​ർ ന​ൽ​കി​യി​രു​ന്നു. ഇ​ന്ത്യ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ തൃ​ശൂ​ർ റേ​ഞ്ച് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബാ​ബു മാ​ത്യു, എം.​പി.​രാ​മ​ൻ, എ​സ്ഐ എ​സ്കെ​യു സ​ജി, എ.​രാ​ജി​വ്, ബറ്റാലി​യ​നി​ലെ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ക്ല​ബി​ൽ ടി​വി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ കേ​ബി​ൾ സം​വി​ധാ​നം ഒ​രു വ​ർ​ഷ​ത്തെ വാ​ട​ക മു​ൻ​കൂ​റാ​യി അ​ട​ച്ച് ല​ഭ്യ​മാ​ക്കി.

എട്ടു വ​ർ​ഷ​മാ​യി ക്ല​ബി​ന് മു​ന്നി​ലെ മൈ​താ​ന​ത്ത് ക്ല​ബ് അം​ഗ​ങ്ങ​ൾ ഫു​ട്ബോ​ൾ പരിശീ ലി ക്കുന്നു. പ​ല മ​ത്സ​ര​ങ്ങ​ളി​ലും ഇ​വ​ർ മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഐ.​എം. വി​ജ​യ​നെ ത​ങ്ങ​ളു​ടെ ക്ല​ബ് സന്ദർശിക്കാൻ എ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സാ​ധി​ച്ചു ത​രാം എ​ന്ന ഉ​റ​പ്പ് ന​ൽ​കി​യാ​ണ് പോലീസ് സം​ഘം മ​ട​ങ്ങി​യ​ത്.

പോ​ലി​സു​കാ​ർ ത​ങ്ങ​ളു​ടെ ശ​ന്പ​ള​ത്തി​ൽ നി​ന്നും ഒ​രു തു​ക മാ​റ്റി​വ​ച്ചാ​ണ് പ്ര​ള​യം ബാ​ധി​ച്ച മ​ല​പ്പു​റം, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​ത്. തു​ട​ർ​ന്ന് മൈ​ലാ​ടി അങ്കണ​വാ​ടി​യി​ലെ​ത്തി പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച കു​ക്ക​ർ അ​ട​ക്കം ആ​വ​ശ്യ​മാ​യ എ​ല്ലാ സാ​ധ​ന​ങ്ങ​ളും കൈ​മാ​റി. ഫാ​ൻ കൂ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് ഫാ​നും വാ​ങ്ങി​ച്ചു​കൊ​ടു​ത്തു. അങ്കണ​വാ​ടി പെ​യി​ന്‍റ് അ​ടി​ച്ച് ന​ന്നാ​ക്കാ​നും സം​വി​ധാ​ന​മെ​രു​ക്കു​മെ​ന്ന് ജ​ന​മൈ​ത്രി പോലീസ് അ​റി​യി​ച്ചു.