ഫ​ഹ്മി​ദ​യു​ടെ പ​ഠ​നച്ചെ​ല​വ് നി​ല​ന്പൂ​ർ അ​ർ​ബ​ൻ ബാ​ങ്ക് ഏ​റ്റെ​ടു​ത്തു
Saturday, September 21, 2019 12:35 AM IST
ക​രു​വാ​ര​കു​ണ്ട്: ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി​നി പൂ​ന്ത​ല ഫൗ​സി​യ​യു​ടെ മ​ക​ൾ ഫ​ഹ്മി​ദ​യു​ടെ തു​ട​ർ​പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ ചി​ല​വും നി​ല​ന്പൂ​ർ കോ​ഓ​പ്പ​റേ​റ്റീ​വ് അ​ർബൻ ബാ​ങ്ക് വ​ഹി​ക്കും.
ബാ​ങ്ക് ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്താ​ണ് പാ​ണ്ടി​ക്കാ​ട്ടെ വീ​ട്ടി​ലെ​ത്തി ഇ​ക്കാ​ര്യം കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്. ദു​ര​ന്ത​ത്തി​ൽ പി​താ​വ് മു​ഹ​മ്മ​ദി​നെ​യും മാ​താ​വ് ഫൗ​സി​യ​യേ​യും, ഇ​ള​യ സ​ഹോ​ദ​രി ഫാ​ത്തി​മ ഫെ​ബി​നേ​യും ന​ഷ്ട​പ്പെ​ട്ട ഫ​ഹ്മി​ദ മൂ​ത്ത സ​ഹോ​ദ​രി​യു​മൊ​ത്ത് മാ​താ​വി​ന്‍റെ വീ​ട്ടി​ലാ​ണ് താ​മ​സം. നാ​സ​ർ മ​നു​വെ​ന്ന പ്ര​വാ​സി ഇ​വ​ർ​ക്ക് വീ​ട് വയ്ക്കാ​ൻ പ​ത്ത് സെ​ന്‍റ് സ്ഥ​ലം വി​ട്ടു ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ വീ​ട് നി​ർ​മി​ച്ച് ന​ൽ​കാ​ൻ ചി​ല സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി. ഇ​തി​നി​ട​യി​ലാ​ണ് പാ​ണ്ടി​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യു​ടെ തു​ട​ർ​പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ മു​ഴു​വ​ൻ ചെല​വും ഏ​റ്റെ​ടു​ത്ത് ബാ​ങ്ക് അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി​യ​ത്.
ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ അ​ൻ​പ​തി​നാ​യി​രം രൂ​പ ഉ​ട​ൻ കു​ട്ടി​ക്ക് ന​ൽ​കു​മെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു. ഇ​ര​ഞ്ഞി​യി​ൽ ഹൈ​ദ്രു, കെ.​കെ.​സ​ദ​ക്ക​ത്ത്, വി.​പി.​ബു​ഷ്റ, കു​രി​ക്ക​ൾ ജം​ഷീ​ന, ടി.​കെ.​സ​മീ​ർ ബാ​ബു, ഇ.​സ​ഫീ​ർ ജാ​ൻ, എ​ൻ.​പി.​മു​ര​ളീ​ധ​ര​ൻ, പി.​സി.​നാ​ണി, സി.​കെ.​ആ​ർ.​ഇ​ണ്ണി​പ്പ തു​ട​ങ്ങി​യ​വ​രും ഷൗ​ക്ക​ത്തി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.