പു​റ​ത്താ​ക്കി
Monday, October 14, 2019 12:02 AM IST
അ​ങ്ങാ​ടി​പ്പു​റം: കോ​റാ​ട​ൻ റം​ല​യെ വ​നി​താ ലീ​ഗി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ​താ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സു​ഹ്റ മ​ന്പാ​ട് അ​റി​യി​ച്ചു. നേ​ര​ത്തെ മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന റം​ല സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കാ​തി​രു​ന്ന​തി​നാ​ൽ ത​ൽ​സ്ഥാ​ന​ത്ത് നി​ന്നു മാ​റ്റു​ക​യും പ​ട്ടു​ക​ണ്ട​ൻ മു​നീ​റ​യെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സ്വീ​ക​ര​ണം ന​ൽ​കും

അ​ങ്ങാ​ടി​പ്പു​റം: സി​പി​എ​മ്മു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച മു​സ്്‌ലീ​ഗ് നേ​താ​ക്ക​ൾ​ക്കു ഇ​ന്നു സ്വീ​ക​ര​ണം ന​ൽ​കും. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വും വ​നി​താ ലീ​ഗ് ജി​ല്ലാ​ക​മ്മി​റ്റി​യം​ഗ​വും മ​ങ്ക​ട മ​ണ്ഡ​ലം വ​നി​താ ലീ​ഗ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കോ​റാ​ട​ൻ റം​ല, അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 22 (വ​ഴി​പ്പാ​റ) അം​ഗ​വും വ​നി​താ ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ത​വ​ളേ​ങ്ങ​ൽ ആ​യി​ഷ, എ​സ്ടി​യു ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗ​മാ​യി​രു​ന്ന ത​വ​ളേ​ങ്ങ​ൽ അ​ബ്ദു​സ​മ​ദ് എ​ന്നി​വ​ർ​ക്കാ​ണ് സി​പി​എം സ്വീ​ക​ര​ണ​മൊ​രു​ക്കു​ന്ന​ത്. ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​അ​ങ്ങാ​ടി​പ്പു​റ​ത്തു ന​ട​ക്കു​ന്ന സ്വീ​ക​ര​ണ പൊ​തു​യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന സി​പി​എം നേ​താ​വ് പാ​ലോ​ളി മു​ഹ​മ്മ​ദ്കു​ട്ടി, ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റം​ഗം വി. ​ശ​ശി​കു​മാ​ർ, ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​വും സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ കെ.​പി. സു​മ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ം.