കാ​ളി​കാ​വ് ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി​വച്ചു
Tuesday, October 15, 2019 12:28 AM IST
കാ​ളി​കാ​വ്: കാ​ളി​കാ​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​ന​ജീ​ബ് ബാ​ബു പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വച്ചു. മാ​ര​ത്തണ്‍ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ഇന്നലെ ഉ​ച്ച​ കഴിഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു രാ​ജി. രാ​ജി​ക്ക​ത്ത് ത​പാ​ൽ വ​ഴി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ചു.
ലീ​ഗ് അം​ഗ​ത്തി​ന് പ്ര​സി​ഡ​ന്‍റാ​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് അം​ഗം രാ​ജി വ​ച്ച​ത്. യു​ഡിഎ​ഫ് നേ​തൃ​ത്വം ത​യാ​റാ​ക്കി​യ എ​ഗ്രി​മെ​ന്‍റ് പ്ര​കാ​രം ക​ഴി​ഞ്ഞ മാ​സം സ്ഥാ​നം ഒ​ഴി​യേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ എ​ഗ്രി​മെ​ന്‍റി​ലെ അ​വ്യ​ക്ത​ത​യാ​ണ് രാ​ജി​ നീ​ണ്ടുപോ​കാ​ൻ കാ​ര​ണ​മാ​യ​ത്. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ന്പ് രാ​ജി​വയ്ക്കു​ന്ന​ത് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണെ​ന്ന് ന​ജീ​ബ് ബാ​ബു പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി കെ.​ന​ജീ​ബ് ബാ​ബു പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വയ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​യി തു​ട​ർ​ന്ന​തി​നാ​ൽ എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.
രാ​ജി​ക്ക​ത്തു​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി​യ​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും അ​സി​സ്റ്റ​ൻ​റ് സെ​ക്ര​ട്ട​റി​യും ഇ​ല്ലാ​ത്ത​തി​നാ​ൽ കാ​ളി​കാ​വ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റ്റ​സ്റ്റ് ചെ​യ്ത രാ​ജി​ക്ക​ത്ത് ത​പാ​ൽ മാ​ർ​ഗ്ഗ​മാ​ണ് അ​യ​ച്ച​ത്. യു​ഡി​എ​ഫ് സം​വി​ധാ​ന പ്ര​കാ​രം ലീ​ഗ് അം​ഗം വി.​പി.​എ.​നാ​സ​ർ വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​യേ​ക്കും.