ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​നയിറങ്ങി
Tuesday, October 15, 2019 12:29 AM IST
എ​ട​ക്ക​ര: മു​ണ്ടേ​രിയിലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങി​യ ഒ​റ്റ​യാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം ഭീ​തി​പ​ര​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ മു​ണ്ടേ​രി ഫാം ​ക​ട​ന്ന​് ത​ന്പു​രാ​ട്ടി​ക്ക​ല്ല് ഗ​വ.​ഹൈ​സ്കൂ​ൾ​പ​ടി വ​രെ നി​ര​വ​ധി വീ​ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് കൊ​ന്പ​ൻ പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കി​യ​ത്. പ​റ​ന്പ​ൻ അ​ബ്ദു​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആ​ന​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി. എ​ന്നാ​ൽ പു​ല​ർ​ച്ചെ ര​ണ്ടോടെ വീ​ണ്ടു​മെ​ത്തി​യ കൊ​ന്പ​ൻ പ​റ​ന്പ​ൻ അ​ബ്ദു​ല്ല​യു​ടെ വാ​ഴ​ക​ളും അ​ല്ലം​പി​ലാ​ക്ക​ൽ ആ​ലി​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ തെ​ങ്ങും ന​ശി​പ്പി​ച്ചു.
പോ​ത്തു​ക​ൽ-​മു​ണ്ടേ​രി റോ​ഡി​ന​രി​കെ എ​ത്തി​യ കാ​ട്ടാ​ന​യെ നാ​ട്ടു​കാ​ർ ബ​ഹ​ളം വെ​ച്ച് ആ​ട്ടി​യ​ക​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ചി​ന്നം വി​ളി​ച്ച് നാ​ട്ടു​കാ​ർ​ക്ക് നേ​രെ തി​രി​യു​ക​യാ​ണു​ണ്ടാ​യ​ത്. ഒ​ടു​വി​ൽ നാ​ലോടെ​യാ​ണ് ആന കാ​ടു​ക​യ​റി​യ​ത്.