പ്ര​ള​യ​ബാ​ധി​ത​ർ​ക്കുള്ള വീടുകൾക്ക് തറക്കല്ലിട്ടു
Tuesday, October 15, 2019 12:29 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ബാ​ധി​ത​രാ​യ അ​ഞ്ച് കു​ടും​ബ​ങ്ങൾക്ക് പ്ര​വാ​സി ചേം​ബ​ർ ഓ​ഫ് കോമേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി നി​ർ​മി​ച്ചു നൽകുന്ന വീ​ടു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട​ൽ പോ​ത്തു​ക​ല്ലി​ൽ ന​ട​ന്നു.
കോ​ടാ​ലി​പ്പൊ​യി​ലി​ലെ ആ​ന​പ്പ​ട്ട​ത്ത് അ​ബു സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ 32 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് അ​ഞ്ച് വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യും പ്ര​വാ​സി ചേം​ബ​ർ ഓ​ഫ് കോമേ​ഴ്സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ര​വി നാ​യ​രും ചേ​ർ​ന്ന് തറക്കല്ലിട്ടു. 35 ല​ക്ഷം രൂ​പ ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും. തറക്കല്ലിടൽ ചടങ്ങിൽ പോ​ത്തു​ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ക​രു​ണാ​ക​ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പിസി​സിഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ര​വി നാ​യ​ർ, സെ​ക്ര​ട്ട​റി ഗു​ലാം ഹു​സൈ​ൻ കൊ​ള​ക്കാ​ട​ൻ, ര​ക്ഷാ​ധി​കാ​രി​ ടി.​കെ.​രാ​മ​ൻ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​മീം വാ​ഴ​ക്കാ​ട്, സെ​ക്ര​ട്ട​റി പ്രി​ഥി​രാ​ജ് നാ​റാ​ത്ത്, സി.​എ​ച്ച്.​ഇ​ഖ്ബാ​ൽ, സി.​വി.​മു​ജീ​ബ്, ഷം​സു​ദ്ദീ​ൻ കോ​ടാ​ലി​പ്പൊ​ലി​യി​ൽ, രാ​ജു, സിഎ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പൽ ഫാ.​യോ​ഹ​ന്നാ​ൻ തോ​മ​സ്, ഫാ.​സ​ജി ചാ​ക്കോ തോ​മ​സ്, അ​ൻ​വ​ർ, റ​ഫീ​ഖ് മ​ഞ്ചേ​രി, പ​ഞ്ചാ​യ​ത്തം​ഗം എ.​പി.​അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല അ​ര​വി​ന്ദ​ൻ, അം​ഗ​ങ്ങ​ളാ​യ സി.​എ​ച്ച്. സു​ലൈ​മാ​ൻ ഹാ​ജി, സി. ​സു​ഭാ​ഷ്, ര​വീ​ന്ദ്ര​ൻ, സ്ഥ​ലം ന​ൽ​കി​യ ആ​ന​പ്പ​ട്ട​ത്ത് അ​ബു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.